Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിൽ അടയ്ക്കാൻ മറന്നുപോയോ?ആശങ്കവേണ്ട, പുതിയ സൗകര്യവുമായി കെഎസ്ഇബി

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്നുപോകുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി കെഎസ്ഇബിയുടെ പുതിയ e-NACH സൗകര്യം . യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ഈ സംവിധാനത്തിലൂടെ വൈദ്യുതി ബിൽ തയ്യാറാക്കിയതിന് അഞ്ചാം ദിവസം ബിൽ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് സ്വമേധയാ ഈടാക്കപ്പെടും. ഇതോടെ ബിൽ തീയതി മറക്കുന്നതിനാൽ പിഴ അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും.

kseb1-17

National Payments Corporation of Indiaയുടെ NACH പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള സുരക്ഷിത സേവനമാണിത്. ഉപഭോക്താക്കൾക്ക് KSEB മൊബൈൽ ആപ്പോ KSEB Web Self Service Portal വഴിയോ രജിസ്റ്റർ ചെയ്യാം. കൺസ്യൂമർ നമ്പറും മറ്റ് വിവരങ്ങളും നൽകി നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ആധാർ എന്നിവ ഉപയോഗിച്ച് അനുമതി നൽകാനാകും.

വളരെ കുറഞ്ഞ സർവീസ് ചാർജിലാണ് സേവനം ലഭ്യമാക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 10യും ജിഎസ്ടിയുംയും ഈടാക്കും. തുടർന്ന് ഓരോ ബിൽ പേയ്‌മെന്റിനും 1.90യും ജിഎസ്ടിയുംയും മാത്രം നൽകേണ്ടതുണ്ടാകും.
ബിൽ അടയ്ക്കൽ കൂടുതൽ ലളിതവും സമയബന്ധിതവുമാക്കാൻ സഹായിക്കുന്ന ഈ സേവനം ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റം;കണ്ടുപിടിച്ചാൽ കടുത്ത നടപടി

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നും കെഎസ്ഇബി. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും വകുപ്പ് ഓർമ്മിച്ചു.

വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെ എസ് ഇ ബി പാരിതോഷികം നൽകും. പിഴ തുക പൂർണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങൾ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.
ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോൺ നമ്പർ ചുവടെ.
വൈദ്യുതി ഭവൻ, തിരുവനന്തപുരം - 0471 -2444554
തിരുവനന്തപുരം 9446008154, 8155
കൊല്ലം 9446008480, 8481
പത്തനംതിട്ട (തിരുവല്ല) 9446008484, 8485
ആലപ്പുഴ 9496018592, 18623
കോട്ടയം 9446008156, 8157
ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165
എറണാകുളം 9446008160, 8161
തൃശ്ശൂർ 9446008482, 8483
പാലക്കാട് 9446008162, 8163
മലപ്പുറം 9446008486, 8487
കോഴിക്കോട് 9446008168, 8169
വയനാട് (കൽപ്പറ്റ) 9446008170, 8171
കണ്ണൂർ 9446008488, 8489
കാസർകോട് 9446008172, 8173
കോൾ സെൻ്റർ നം. : 1912, 9496 01 01 01 (കോൾ & വാട്സാപ്)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+