വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വര്‍ക്കല ശിവഗിരി ശ്രീ നാരായണ മിഷന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിന് സമാധിയിരുത്തും. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രെസ്റ്റ് അധ്യക്ഷനായിരുന്നു.

അതേസമയം, സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍ രംഗത്തെത്തി. ശ്രീനാരായണ ദര്‍ശനങ്ങളില്‍ അണുവിട വ്യത്യാസമില്ലാതെ ജീവിതാന്ത്യംവരെ മുന്നോട്ടുപോയ സന്യാസിവര്യനായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സ്വാമിജിയുമായി ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ അടുത്ത് ബന്ധപ്പെടാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. കറകളഞ്ഞ ദേശീയബോധവും രാജ്യസ്നേഹവും മുറുകെപ്പിടിച്ച മാതൃകാ സന്യാസിവര്യന് ആയിരുന്നു അദ്ദേഹം. ശ്രീനാരായണ ആശയങ്ങള്‍ ദൃഢമായി മുന്നോട്ടു കൊണ്ടുപോയ സ്വാമിജിയുടെ വേര്‍പാട് ആധ്യാത്മിക സമൂഹത്തിന് കനത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റായിരുന്നു. കേരളത്തില്‍ ഇന്നുള്ള സന്ന്യാസി ശ്രേഷ്ഠന്മാരില് ഏറ്റവും തലമുതിര്‍ന്ന വ്യക്തിയായിരുന്നു അദ്ദേഹം. വര്‍ക്കല ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ചത് പ്രകാശാനന്ദ ആയിരുന്നു. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ച ശങ്കരാനന്ദയുടെ കീഴിലാണ് അദ്ദേഹം വൈദിക പഠനം നടത്തിയത്. സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു- ഡിവൈഎഫ്ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
ശ്രീനാരായണ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആചാര്യനായിരുന്നു ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. സനാതന ധര്‍മ്മത്തെ കുറിച്ച് ആഴത്തിലും പരപ്പിലും അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഭാരതത്തിന് തീരാനഷ്ടമാണ്. ശിവഗിരിയെ ഗുരുധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വമായിരുന്നു സ്വാമി.
ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന അദ്ദേഹം എന്നും സാമൂഹിക പ്രതിബദ്ധത മുറുകെ പിടിച്ച ആത്മീയാചാര്യന് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ശ്രീനാരായണ പാദങ്ങളില്‍ എത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സ്വാമിജിയുടെ ദേഹവിയോഗത്തില്‍ ശിവഗിരി ആശ്രമത്തിന്റേയും മുഴുവന്‍ വിശ്വാസികളുടേയും ദുഖത്തില്‍ പങ്കുചേരുന്നു- സുരേന്ദ്രന് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications