• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയസൂര്യ എന്റെ പിന്നാലെയായിരുന്നു, സ്റ്റാറായപ്പോള്‍ എന്നോട് തനി സ്വഭാവം കാണിച്ചെന്ന് ഡാന്‍സര്‍ തമ്പി!

തിരുവനന്തപുരം: മലയാള സിനിമയിലെ നന്മ മരമായി കാണുന്ന നടനാണ് ജയസൂര്യ. ആരെയും സഹായിക്കാന്‍ മനസ്സുള്ള നടനായിട്ടാണ് പലരും ജയസൂര്യ കുറിച്ച് പറയാറുള്ളത്. എന്നാല്‍ ജയസൂര്യയുടെ ശരിക്കുമുള്ള സ്വഭാവം ഇതല്ലെന്ന് നടന്‍ ഡാന്‍സര്‍ തമ്പി പറയുന്നു. താന്‍ വളര്‍ത്തി കൊടുവന്ന നടനാണ് ജയസൂര്യയെന്നും, ഒടുവില്‍ വലിയ നന്ദികേടാണ് കാണിച്ചതെന്നും തമ്പി പറയുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സന്തത സഹചാരി കൂടിയായിരുന്നു മുമ്പ് തമ്പി.

ജയസൂര്യ സാധാരണ പയ്യന്‍

ജയസൂര്യ സാധാരണ പയ്യന്‍

ജയസൂര്യ എന്ന് പറഞ്ഞാല്‍ സാധാരണ നമ്മുടെ കലാഭവനെ പോലെ അവിടെയും ഇവിടെയുമായി തട്ടിനടക്കുന്നൊരു പയ്യനായിരുന്നുവെന്ന് ഡാന്‍സര്‍ തമ്പി പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നേരത്തെ തമ്പി നടത്തിയിരുന്നു. അതിന് തുടര്‍ച്ചയാണ് ഇപ്പോള്‍ ജയസൂര്യക്കെതിരെ നടത്തുന്നത്. കോട്ടയം നസീര്‍ അടക്കമുള്ള ഹാസ്യ കലാകാരന്മാര്‍ താനറിയുന്ന പിള്ളേരാണെന്നും തമ്പി വ്യക്തമാക്കി.

ഇന്ദ്രന്‍സ് വന്ന വഴി മറക്കില്ല

ഇന്ദ്രന്‍സ് വന്ന വഴി മറക്കില്ല

ഇന്ദ്രന്‍സ് ഒരുപാട് അവാര്‍ഡ് മേടിച്ചൊരു പയ്യനാണ്. നീരാളിയിലായിരുന്നു അവന്‍. ഉള്ളൂര്‍ മെഡിക്കല്‍ കോളേജില്‍ സൈക്ലിംഗ് നടത്തുമ്പോള്‍ അവര്‍ ചെറിയ പയ്യനാ. മുക്കുവപെണ്ണേ എന്ന പാട്ടില്‍ മുനിക്ക് വെള്ളം കൊടുക്കുന്നൊരു സീനുണ്ട്. ആ സമയത്ത് വെള്ളമെല്ലാം എടുത്ത് കൊടുക്കുന്നത് അടക്കമുള്ള പരിപാടികള്‍ക്ക് ഇറങ്ങി വരുന്നയാളാണ് ഇന്ദ്രന്‍സ്. പുള്ളി പിന്നെ തയ്യലിലോട്ട് ഒക്കെ പോയി. ഇന്ദ്രന്‍സ് പക്ഷേ അതൊന്നും മറന്നിട്ടില്ല. അതാണ് ഇന്ദ്രന്‍സിന്റെ ഗുണം.

അവാര്‍ഡ് കിട്ടിയപ്പോള്‍

അവാര്‍ഡ് കിട്ടിയപ്പോള്‍

ഇന്ദ്രന്‍സിനെ പോലൊരു നടന് അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ചിലപ്പോള്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും. ജയസൂര്യ പക്ഷേ അങ്ങനെയല്ല. എല്ലാ പടത്തിനും 25 ദിവസത്തിന് ശേഷം എറണാകുളം തൊട്ട് എല്ലായിടത്തുമുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും സിനിമയും കാണിക്കുന്നത് ഞാനാണ്. അതില്‍ പോലീസുകാരും സാധാരണക്കാരും വരെയുണ്ടാവും. എറണാകുളം സെന്‍ട്രല്‍ തിയേറ്ററില്‍ എല്ലാ പോലീസുകാരും വരാറുണ്ടായിരുന്നുവെന്ന് തമ്പി പറയുന്നു.

അവനെന്നെ കാണാന്‍ വന്നു

അവനെന്നെ കാണാന്‍ വന്നു

നരസിംഹത്തിന്റെ പരിപാടികളൊക്കെ നടക്കുന്ന സമയത്താണ് ഒരു ചെറുക്കന്‍ എന്നെ കാണാന്‍ വന്നത്. തമ്പിയണ്ണാ എന്റെ പേര് ജയസൂര്യയെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. എനിക്കൊരു പ്രോഗ്രാം അറിയാമെന്ന് അന്ന് അവന്‍ എന്നോട് പറഞ്ഞു. എനിക്ക് ബേബി അറിയാമെന്ന് അവന്‍ പറഞ്ഞു. നാളെ വന്ന് ചെയ്‌തോളാനും പറഞ്ഞു. വന്നപ്പോള്‍ പുള്ളിയുടെ കൈയ്യില്‍ ബേബിയുടെ ശബ്ദത്തിന് വേണ്ട കാര്യങ്ങളൊന്നുമില്ലായിരുന്നു. അന്ന് കാണികളില്‍ നിന്ന് ചിലരില്‍ നിന്നുള്ള തുണിയെല്ലാം വാങ്ങിയാണ് കുട്ടിയുടെ കരച്ചില്‍ അവതരിപ്പിച്ചത്. അത് വന്‍ ഹിറ്റാവുകയും ചെയ്തു.

എന്റെ കൂടെയായിരുന്നു

എന്റെ കൂടെയായിരുന്നു

ആ പരിപാടിക്ക് ശേഷം എന്നും എന്റെ കൂടെയായിരുന്നു ജയസൂര്യയെന്ന് ഡാന്‍സര്‍ തമ്പി പറയുന്നു. രാവിലെ ഞാന്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഇവന്‍ ഉണ്ടാവും. മോഹന്‍ലാല്‍ എല്ലാം വെച്ച് തന്ന കെട്ടിടമാണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ ചില ആണുങ്ങള്‍ ചേര്‍ന്നാണ് അത് പണിഞ്ഞ് തന്നത്. അവിടെയാണ് ജയസൂര്യ വരാറുണ്ടായിരുന്നത്. മോഹന്‍ലാല്‍ ഈ കെട്ടിടം വെക്കാന്‍ ഒന്നരലക്ഷം രൂപ തന്നു. പിന്നെ ആ പോക്ക് ആശാന്‍ പോയതാണ്. പിന്നെ കണ്ടിട്ടില്ല.

ആന്റണി പറഞ്ഞു

ആന്റണി പറഞ്ഞു

ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ വരുമ്പോള്‍ തന്നെ അന്ന് ആന്റണി പറഞ്ഞിരുന്നു അവിടെ നടക്കുമെന്നൊക്കെ. മോഹന്‍ലാല്‍ എന്ന് പറഞ്ഞ് ഞാന്‍ ആളെക്കൂട്ടുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ ആരെയും കൂട്ടിയില്ല. അന്ന് അവിടെ പത്മജ ചേച്ചിയും കരുണാകരന്‍ സാറുമൊക്കെ വന്ന് പോയി. പത്മജ വേണുഗോപാലും മുരളീധരനും കാരണമാണ് ആ കെട്ടിടം പൂര്‍ത്തിയാക്കിയത്. അവരാണ് എല്ലാ സഹായവും നല്‍കിയതെന്നും തമ്പി പറയുന്നു.

മമ്മൂട്ടി അഞ്ച് ലക്ഷം തന്നു

മമ്മൂട്ടി അഞ്ച് ലക്ഷം തന്നു

എന്റെ മോളുടെ കല്യാണത്തിന് മമ്മൂട്ടിയാണ് അഞ്ച് ലക്ഷം രൂപ തന്ന് സഹായിച്ചത്. ആ കല്യാണവും മമ്മൂട്ടി തന്നെ നടത്തി തന്നുവെന്ന് തമ്പി വ്യക്തമാക്കി. ജയസൂര്യ ഈ കെട്ടിടത്തില്‍ വന്ന് നില്‍ക്കാറുണ്ടായിരുന്നു. ചിലര്‍ക്കൊക്കെ അതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ കടുത്തൊന്നും അവനോട് പറയരുതെന്ന് എന്റെ ഭാര്യ പറയുമായിരുന്നു. ഒടുവില്‍ അവനെ ഞാന്‍ സിനിമാ വാരികയുടെ നിര്‍മാതാവായ നൗഷാദിനെ പരിചയപ്പെടുത്തി കൊടുത്തു. ഇവന്റെ പടം പത്രത്തില്‍ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

എല്ലാവരെയും വിളിച്ച് കൊണ്ടുവരും

എല്ലാവരെയും വിളിച്ച് കൊണ്ടുവരും

അന്ന് നൗഷൗദ് തന്നെ ചീത്ത പറഞ്ഞു. കണ്ട് ചെരിപ്പുകുത്തിയെ വരെ ഫോട്ടോയെടുക്കാന്‍ വിളിച്ച് കൊണ്ടുവരും എന്ന് വരെ നൗഷാദ് പറഞ്ഞു. ഇതിന്റെ പടമൊക്കെ ആര്‍ക്കെങ്കിലും കൊടുക്കാനാവുമോ എന്നും ചോദിച്ചു. ഒടുവില്‍ വരാന്‍ പോകുന്ന കലാകാരന്‍ എന്നും പറഞ്ഞ് ആ ഫോട്ടോ കൊടുത്തു. പിന്നീട് കോഴിക്കോട് പ്രിയദര്‍ശന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് നാലാളെ വേണ്ടിയിരുന്നു. മോഹന്‍ലാല്‍ നില്‍ക്കെ പ്രിയനുമായി ജയസൂര്യയുടെ കാര്യം സംസാരിച്ചിരുന്നു. അന്ന് ജയസൂര്യ വേഷം കൊടുക്കാമെന്നും സമ്മതിച്ചിരുന്നു. പക്ഷേ ആ പടം നടക്കാതെ പോയി.

വിനയന്റെ പടം

വിനയന്റെ പടം

അങ്ങനെയാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പിആര്‍ പിള്ള ഒരു പടം വിനയന് വേണ്ടി ചെയ്യുന്നുവെന്ന് അറിഞ്ഞത്. അങ്ങനെ അവന്‍ അതില്‍ അഭിനയിച്ചു. പിന്നീട് ജയസൂര്യ എന്നെ വിളിച്ചു. കവിത തിയ്യേറ്ററിലേക്ക് ഓടിവരണമെന്ന് പറഞ്ഞു. ഞാന്‍ സ്‌കൂട്ടറില്‍ അങ്ങോട്ട് വരാമെന്നും പറഞ്ഞു. പിന്നീട് അവന്റെ ആവശ്യം ഇങ്ങനെയായിരുന്നു. അണ്ണാ നിങ്ങള്‍ സൂപ്പര്‍ സ്റ്റാര്‍ ജയസൂര്യ എന്നും പറഞ്ഞ് എന്റെ ബാനര്‍ ഒന്ന് എഴുതി കെട്ട് എന്നായിരുന്നു പറഞ്ഞത്. എന്ത് വിഡ്ഢിത്തമാണ് ആ പയ്യന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഞാന്‍ ചിന്തിച്ചത് അവന്റെയൊരു ആഗ്രഹമല്ലേ എന്നായിരുന്നു.

cmsvideo
  Jayasurya's meeting with Kochi mayor Anil kumar
  മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍

  മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍

  എല്ലാം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കൈരളി ടിവി ജയസൂര്യ സംസാരിക്കുന്നു. എന്റെ മകള്‍ ഓടിവന്ന് പറഞ്ഞു, ഇപ്പോള്‍ എന്നെ പറ്റി ജയസൂര്യ പറയുമെന്ന്. അവന്‍ എന്നെ പറ്റിയൊന്നും പറഞ്ഞില്ല. പിന്നീട് അവനെ കണ്ടതോ കേട്ടതോ ഇല്ലെന്നും ഡാന്‍സര്‍ തമ്പി പറഞ്ഞു. ഇതാണ് ജയസൂര്യ. ഈ തമ്പി പറഞ്ഞത് അത്രയും കള്ളമാണെന്ന് അയാള്‍ പറയട്ടെ. ഞാന്‍ ജയസൂര്യയുടെ കല്യാണത്തിന് മാത്രമാണ് പോയത്. അനുഗ്രഹവും കൊടുത്തിരുന്നു. എല്ലാവരെയും കൊണ്ടുവരിക, ഒടുവില്‍ തന്നെ പറ്റിച്ചിട്ട് പോവുക, ഇതാണ് സംഭവിക്കുന്നതെന്ന് എല്ലാവരും പറയുമെന്ന് ഡാന്‍സര്‍ തമ്പി വ്യക്തമാക്കി.

  'ആന്റണി ഒക്കെ വരുന്നതിന് മുമ്പ് മോഹൻലാലിന്റെ കോണകം ചുമന്നു, മമ്മൂട്ടി-മോഹൻലാൽ ഫാൻസിനെ തമ്മിൽ തല്ലിച്ചു'

  English summary
  former actor dancer thambi says he helpes jayasurya to achieve stardom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X