മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, പ്രമുഖ വ്യക്തികളുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. ഇതിൽ മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ രാഷ്ട്രീയ ചുവടുവെപ്പും നിലപാടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും പാർട്ടിയിൽ ചേരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സംസാരിച്ചു.
മോദിയാണ് വഴികാട്ടി
തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റോബിൻ വ്യക്തമാക്കി. മോദിയുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളുമാണ് തനിക്ക് പ്രചോദനമായത്. അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചതും തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് കൂടുതൽ കരുത്തുനൽകി. കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു. വടകരയിൽ പാർട്ടി ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് റോബിൻ ഈ കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.

കേരളത്തിൽ മാറ്റം അനിവാര്യമാണെന്നാണ് റോബിന്റെ പക്ഷം. "മാറ്റങ്ങൾ ആവശ്യമാണ്, അത് സംഭവിക്കുക തന്നെ ചെയ്യും" എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു. ആരുടെ കൂടെ നിൽക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണെന്നും വരാനിരിക്കുന്ന മാറ്റങ്ങൾക്കായി നാട് കാത്തിരിക്കുകയാണെന്നും വടകരയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പാർട്ടി പറഞ്ഞാൽ മൽസരിക്കും എന്ന നിലപാടാണ് റോബിൻ സ്വീകരിച്ചിപോന്നത് ലവിൽ പുറത്തുവന്ന സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലെങ്കിലും, പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ അദ്ദേഹം അതീവ സജീവമാണ്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
താനൊരു 'സംഘി'യാണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും ബിജെപി കേരളം ഭരിക്കുന്ന ഒരു കാലം വരുമെന്നും അദ്ദേഹം നേരത്തെ തന്നെ തന്റെ വീഡിയോകളിലൂടെ പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. റോബിൻ, ഡോക്ടർ എന്നതിലുപരി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്. ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്.












Click it and Unblock the Notifications