ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്തു, സുരേന്ദ്രന് ഗുരുത്വമില്ല; കടുത്ത വിമര്‍ശനങ്ങളുമായി ബിജെപി മുന്‍ അധ്യക്ഷന്‍
കോഴിക്കോട്: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനാണ് പിപി മുകുന്ദന്‍. ഇപ്പോള്‍ പാര്‍ട്ടി വേദികളിലും അദ്ദേഹമില്ല. അതിനിടെയാണ് പിപി മുകുന്ദന്‍ ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണിനോട് പ്രതികരിച്ച പിപി മുകുന്ദന്‍, സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
സുരേന്ദ്രനെ കുടാതെ, ശോഭ സുരേന്ദ്രനെതിരേയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട് അദ്ദേഹം. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാലും മത്സരിക്കാനില്ലെന്നും പിപി മുകുന്ദന്‍ പറയുന്നു. വിശദാംശങ്ങള്‍...

വിനാശകാലേ വിപരീത ബുദ്ധി
ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് പിപി മുകുന്ദന്‍ എന്നും താന്‍ വരുന്നതിന് എത്രയോ മുമ്പ് പാര്‍ട്ടി വിട്ടുപോയ ആളാണെന്നും ആണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. 'വിനാശകാലേ വിപരീത' ബുദ്ധി എന്നായിരുന്നു ഇതിനോട് പിപി മുകുന്ദന്റെ പ്രതികരണം. കെ സുരേന്ദ്രന്‍ മനപ്പൂര്‍വ്വം പറഞ്ഞതായിരിക്കില്ല എന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഗുരുത്വം വേണം
തന്നെ കുറിച്ച് കെ സുരേന്ദ്രന്‍ അത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാകണം എന്നും പിപി മുകുന്ദന്‍ ആവശ്യപ്പെടുന്നുണ്ട്. കെ സുരേന്ദ്രനെ പാര്‍ട്ടി ചുമതലകളിലേക്ക് കൊണ്ടുവന്നത് താന്‍ ആയിരുന്നു എന്നും സുരേന്ദ്രന് ഗുരുത്വം വേണം എന്നും പിപി മുകുന്ദന്‍ പറയുന്നുണ്ട്.

ഒറ്റയാള്‍ പോര
ഒറ്റയാള്‍ നേതൃത്വം കൊണ്ട് പാര്‍ട്ടിയ്ക്ക് ഒരു ഗുണവും ഉണ്ടാവില്ല എന്നതാണ് പിപി മുകുന്ദന്‍ ഉന്നയിക്കുന്ന മറ്റൊരു കാര്യം. മുന്‍കാല നേതാക്കളുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കു. പാര്‍ട്ടിയ്ക്ക് കൂട്ടായ നേതൃത്വമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

മൂക്കാതെ പഴുത്ത ശോഭ
ശോഭ സുരേന്ദ്രന്‍ വിഷയത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. മൂക്കാതെ പഴുത്ത ആളാണ് ശോഭ സുരേന്ദ്രന്‍ എന്നതാണ് അതിലെ പ്രധാന വിമര്‍ശനം. ശോഭ സുരേന്ദ്രനോട് ഇനിയുള്ള ആറ് മാസം നിശബ്ദയായിരിക്കാന്‍ താന്‍ ആവശ്യപ്പെടിട്ടുണ്ട് എന്നും പിപി മുകുന്ദന്‍ പറയുന്നുണ്ട്.

മരത്തിനും ഉളിക്കും
ആശാരിയുടെ ഉളിക്കും മരത്തിന്റെ വളവും കാരണമാണ് എന്നാണ് ശോഭ വിഷയത്തില്‍ അദ്ദേഹം പറയുന്ന മറ്റൊന്ന്. പാര്‍ട്ടിയുടെ ഭാഗത്തും ശോഭ സുരേന്ദ്രന്റെ ഭാഗത്തും പിഴവുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ിലയിരുത്തല്‍. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്.

നേതൃത്വം പോര
നിലവിലെ നേതൃത്വത്തെ വീണ്ടും വിമര്‍ശിക്കുന്നുണ്ട് മുന്‍ സംസ്ഥാന അധ്യക്ഷനായ പിപി മുകുന്ദന്‍. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

100 ദിവസമില്ല
ബിജെപി ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് പോലും ഇല്ലെന്ന പരാതിയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. മറ്റ് മുന്നണികള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇനി 100 ദിവസം പോലും ബാക്കിയില്ല. ഇനിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ കഷ്ടമാകും ബിജെപിയുടെ സ്ഥിതി എന്നും അദ്ദേഹം പറയുന്നുണ്ട്.

തിരിച്ചുവരുമോ
പിപി മുകുന്ദന്‍ ബിജെപിയില്‍ വീണ്ടും സജീവമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. തന്നെ വീണ്ടും പാര്‍ട്ടിയിലേക്ക് എടുക്കണെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. പാര്‍ട്ടിയ്ക്ക് തന്നെ ആവശ്യമുണ്ട് എന്ന് തോന്നിയാല്‍ വിളിക്കട്ടേ എന്നും അദ്ദേഹം പറയുന്നുണ്ട്.












Click it and Unblock the Notifications