Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി മുന്‍ നേതാവ് ദത്താത്രേയ റാവു അന്തരിച്ചു

കോഴിക്കോട്: ബിജെപി മുന്‍ നേതാവ് യു ദത്താത്രേയ റാവു (92) അന്തരിച്ചു. കോഴിക്കോട് നിര്‍മ്മല ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് (മെയ് 1) പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെക്കാലും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ട്രഷററുമായിരുന്നു അദ്ദേഹം.

ജനസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ആര്‍എസ്എസിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥകാലത്ത് 19 മാസം ജയില്‍ വാസം അനുഭവിച്ചു. രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും ബിജെപി ഉള്‍പ്പടെ ദേശീയ രാഷ്ട്രീയത്തെ അദ്ദേഹം നിരീക്ഷിച്ചിരുന്നു.

Kozhikode Map

സ്വന്തം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ശ്രമിയ്ക്കുന്നുവെന്ന പേരില്‍ മുതിര്‍ന്ന ബിജെപി നേതാവ് അദ്വനിയ്‌ക്കെതിരെ അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. മോദിയെപ്പോലുള്ള നേതാക്കളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഉപാധിയായി രാഷ്ട്രീയത്തെ കാണുന്നതിനാലാണ് താന്‍ ബിജെപി വിട്ടതെന്നും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

ബിജെപി വിട്ട ശേഷം കെ രാമന്‍ പിള്ള രൂപീകരിച്ച കേരള ജനപക്ഷം എന്ന പാര്‍ട്ടിയിലാണ് അദ്ദേഹം ചേര്‍ന്നത്. ബിജെപിയില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒട്ടേറെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+