കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പില്ലാത്ത അധ്യക്ഷനെ ഒതുക്കാന്‍ പുതിയ ഗ്രൂപ്പ്; കുമ്മനത്തിനെതിരെ ബിജെപി മുന്‍ അധ്യക്ഷന്മാര്‍...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച മുരടിപ്പിച്ച പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ഇല്ലാതാക്കാനാണ് കേന്ദ്ര നേതൃത്വം ആര്‍എസ്എസിന്റെ പിന്തുണയോടെ കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാല്‍ ഗ്രൂപ്പില്ലാത്ത അധ്യക്ഷനാണെന്ന് അവകാശപ്പെടുന്ന കുമ്മനത്തെ പുകച്ച് ചാടിക്കാന്‍ ബിജെപിയിലെ ഗ്രൂപ്പുകള്‍ ഒരുമിച്ചിരിക്കുകയാണ്.

കുമ്മനം ബിജെപിയെ ആര്‍എസ്എസ് പാളയത്തില്‍ കൊണ്ട് കെട്ടിയിടാനാണ് ശ്രമിക്കുന്നതെന്നും പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങള്‍ പോലും ചര്‍ച്ച ചെയ്യാറില്ലെന്നുമാണ് മുന്‍ അധ്യക്ഷന്‍മാരുടെയും ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെയും പരാതി. പികെ കൃഷ്ണദാസ് പക്ഷവും വി മുരളീധര പക്ഷവും കുമ്മനം രാജശേഖരനമെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്.

kummanam rajasekharan

കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ബിജെപിയില്‍ നിന്നുയര്‍ന്നത്. പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താന്‍ വി മുരളീധരനും പുതിയ പ്രസിഡന്റാകാന്‍ പികെ കൃഷ്ണ ദാസും കരുക്കള്‍ നീക്കിയതാണ്. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടി വളരണണെങ്കില്‍ ഗ്രൂപ്പിസത്തിന് അറുതി വരുത്തണമെന്ന ആര്‍എസ്എസിന്റെ നിര്‍ദ്ദേശം മാനിച്ച് കുമ്മനത്തെ കേന്ദ്ര നേതൃത്വം പ്രസിഡന്റാക്കുകയായിരുന്നു.

Read Also: 'കാത്തിരുന്ന് കാണാം' കെഎം മാണിയോട് ഉമ്മന്‍ചാണ്ടി; നിയഭസഭയിലെ പ്രത്യേക ബ്ലോക്ക് സ്വാഭാവികം...

വി മുരളീധരനെ ദേശീയ അധ്യക്ഷനാക്കുന്നതില്‍ കുമ്മനം തടസം നിന്നു എന്ന വാര്‍ത്തയോടെയാണ് പുതിയ പോര് തുടങ്ങിയത്. ബിജെപി സംസ്ഥാന സമിതിയിലെ ഉള്‍പ്പോര് കുമ്മനം രാജശേഖരന്‍ തുറന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ഗൂപ്പില്ലാത്ത അധ്യക്ഷനാണെന്ന് താനെന്നും വി മുരളീധരന്‍ ദേശീയ ഉപാധ്യക്ഷനാകുന്നതില്‍ എതിര്‍പ്പില്ലെന്നും മുന്‍ അധ്യക്ഷന്മാര്‍ക്ക് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുമെന്നും കുമ്മനം മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനത്തെ ദേശീയ നേതൃത്വം കൊണ്ടുവന്നത്്. കാലങ്ങളായി ബിജെപിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ അവഗണനയാണെന്നും മണ്ഡല കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും അധ്യക്ഷന്‍മാരെ നിയമിക്കുന്നതിലടക്കം കുമ്മം ഏകാധിപതിയെപ്പോലെയാണ് പെരുമാറിയതെന്നും ആക്ഷേമുണ്ട്.

സംസ്ഥാനത്തെ 140 മണ്ഡല കമ്മിറ്റികളില്‍ 90 എണ്ണത്തിലും ഹിന്ദു ഐക്യവേദി, ആര്‍എസ്എസ്, വിഎച്ച്പി എന്നീ സംഘടനകളില്‍ നിന്നും നേരിട്ട് നിയമനം നടത്തിയതായും പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്തു നിര്‍ത്തിയെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. എന്തായാലും ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം അടുത്ത ദിവസങ്ങളില്‍ കോഴിക്കോട് തുടങ്ങാനിരിക്കെ ഗ്രൂപ്പ് പോര് ബിജെപിയില്‍ വലിയ തലവേദനയാകുമെന്നുറപ്പാണ്.

പ്രണയം നടിച്ച് വിളിച്ചിറക്കി; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു...പ്രണയം നടിച്ച് വിളിച്ചിറക്കി; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Forber bjp state presidents against Kummanam Rajasekharan, I am a group less president of bjp, says Kummanam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X