പത്മനാഭന്‍റെ കണക്കെടുപ്പിന് വിനോദ് റായ് എത്തി
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകളുടെ കണക്കെടുപ്പിന് സുപ്രീം കോടതി നിയോഗിച്ച മുന്‍ സിഐജി വിനോദ് റായ് തിരുവനന്തപുരത്ത് എത്തി. ക്ഷേത്രഭരണ സമിതിയംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാകും കഴിഞ്ഞ 25 വര്‍ഷത്തെ ആസ്തികളും വരുമാനവലും ഉള്‍പ്പടെയുള്ളവ പരിശോധിയ്ക്കുക. ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
ക്ഷേത്രത്തിലെ നിധിയുടെ മൂല്യനിര്‍ണയം അന്തിമഘട്ടത്തിലാണ്. ഇതിന്റഎ അവലോകനവും വിനോദ് റായ് നടത്തും. ക്ഷേത്രത്തിലെ സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ വാഴ്ച വന്നിട്ടുണ്ടെന്ന അമിക്കസ് ക്യൂറി ഗോപാല്‍ സുഹ്രഹ്മണ്യം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിനോദ് റായിയെ കണക്കെടുപ്പിന് നിയോഗിച്ചത്.

ക്ഷേത്ര ആസ്തികള്‍ കണക്കാക്കുന്നതിനുള്ള പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായാണ് വിനോദ് റായ് ഉള്‍പ്പടെയുള്ളവര്‍ തലസ്ഥാനത്ത് എത്തിയത്.












Click it and Unblock the Notifications