കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് ഞെട്ടല്‍!! കാലിക്കറ്റ് മുന്‍ വിസി ഡോ എം അബ്ദുള്‍ സലാം ബിജെപിയിലേക്ക്!!

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിക്ക് ഏറെ അനുകൂലമായ സാഹചര്യമുണ്ടായിട്ട് പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിരോധമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രത്യേക പദ്ധതികളാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ ഒരുക്കുന്നത്. അമിത് ഷായുടെ നീക്കങ്ങള്‍ കേരളത്തില്‍ ഫലം കാണുകയാണ്.

<strong>കാശ്മീര്‍ താഴ്വര 'ജയിലറകളായി'.. അറസ്റ്റില്‍ കഴിയുന്നത് 400 ഓളം പേര്‍!! കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഷാ </strong>കാശ്മീര്‍ താഴ്വര 'ജയിലറകളായി'.. അറസ്റ്റില്‍ കഴിയുന്നത് 400 ഓളം പേര്‍!! കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഷാ

മുന്‍ കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എം അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനൊപ്പം സെയ്ദ് ഉമ്മര്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ സെയ്ത് താഹാ ബാഫഖി തങ്ങളും മനശാസ്ത്രജ്ഞനായ ഡോ യാഹ്യാ ഖാനും ബിജെപിയില്‍ ചേരും. വിശദാംശങ്ങളിലേക്ക്

ന്യൂനപക്ഷ നേതാക്കള്‍ ബിജെപിയിലേക്ക്

ന്യൂനപക്ഷ നേതാക്കള്‍ ബിജെപിയിലേക്ക്

കേരളത്തിലെ അംഗ സംഖ്യ 40 ലക്ഷത്തില്‍ എത്തിക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങളേയും പരമാവധി പാര്‍ട്ടിയില്‍ എത്തിക്കണമെന്നാണ് അമിത് ഷാ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അകല്‍ച്ച മാറ്റിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നില്‍.ജുലൈ ആറിന് തുടങ്ങിയ ബിജെപിയുടെ മെമ്പര്‍ഷിപ്പ് കാമ്പെയ്നില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകം മുന്‍തൂക്കം നല്‍കണമെന്നും അമിത് ഷാ കേരളഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

യുഡിഎഫിന് ഞെട്ടല്‍

യുഡിഎഫിന് ഞെട്ടല്‍

ഇതിനിടെയാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കി മുന്‍ കോണ്‍ഗ്രസ് നേതാവായ എപി അബ്ദുള്ളക്കുട്ടിയുടെ പാര്‍ട്ടിയിലേക്കുള്ള വരവ്. അബ്ദുള്ളക്കുട്ടിയിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. ബിജെപിയുടെ പ്രതീക്ഷകള്‍ ഓരോന്നും നടപ്പാകുകയാണ്. അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ കോഴിക്കോട് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എം അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേര്‍

മൂന്ന് പേര്‍

അദ്ദേഹത്തിനൊപ്പം സെയ്ദ് ഉമ്മര്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ സെയ്ത് താഹാ ബാഫഖി തങ്ങളും മനശാസ്ത്രജ്ഞനായ ഡോ യാഹ്യാഖാരും ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു. 2011-15 കാലത്തെ യുഡിഎഫ് നോമിനിയായാണ് അബ്ദുള്‍ സലാം കാലിക്കറ്റ് സര്‍വ്വകാലാശാല ചാന്‍സിലര്‍ ആകുന്നത്. എന്നാല്‍ അബ്ദുള്‍ സലാമിന്‍റെ ഭരണ കാലളവ് വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞതായിരുന്നു.

വിവാദങ്ങളും കേസുകളും

വിവാദങ്ങളും കേസുകളും

വിസിയുടെ പല നയങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചു. വിസിയുടെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥി, അധ്യാപക , സര്‍വ്വീസ് സംഘടനകള്‍ സമരങ്ങള്‍ നടത്തിയിരുന്നു. നിയമന വിവാദം, ഭൂമി വിവാദം തുടങ്ങി പല സംഭവങ്ങളും ഇക്കാലത്ത് ഉണ്ടായിരുന്നു.അന്നത്തെ കേസുകളില്‍ ഇപ്പോഴും അബ്ദുള്‍ സലാമിനെതിരെ അന്വേഷണം തുടരുകയാണ്. അബ്ദുള്‍ സലാമിന്‍റെ കൂടുമാറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ് സംസ്ഥാന യുഡിഎഫ് നേതൃത്വം.

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍

അതേസമയം ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് അഞ്ച് ലക്ഷം പേരാണ് ബിജെപിയില്‍ അംഗമായതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. നിലവില്‍ ബിജെപിക്ക് കേരളത്തില്‍ 15 ലക്ഷമാണ് അംഗസംഖ്യ. ഇത് 35 ലക്ഷമാക്കാനാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്. ജനവരി 31 വരെ ഇതിന് അവസരം ഉണ്ടെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. അതേസമയം മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവായിരുന്നു ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിയുന്നതിലൂടെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

<strong>'ഇതൊന്നും ഞങ്ങള്‍ സഹിക്കുമെന്ന് കരുതേണ്ട, ലഡാക്കിന്‍റെ ഭാഗമാകേണ്ടെന്ന് കാശ്മീരികള്‍! പ്രതിഷേധം</strong>'ഇതൊന്നും ഞങ്ങള്‍ സഹിക്കുമെന്ന് കരുതേണ്ട, ലഡാക്കിന്‍റെ ഭാഗമാകേണ്ടെന്ന് കാശ്മീരികള്‍! പ്രതിഷേധം

<strong>'ഇതാണ് കാശ്മീരികളുടെ അവസ്ഥ'.. വ്യാജ ചിത്രങ്ങള്‍ പങ്കുവെച്ച് പാക് മാധ്യമപ്രവര്‍ത്തകന്‍</strong>'ഇതാണ് കാശ്മീരികളുടെ അവസ്ഥ'.. വ്യാജ ചിത്രങ്ങള്‍ പങ്കുവെച്ച് പാക് മാധ്യമപ്രവര്‍ത്തകന്‍

English summary
Former calicut university VC Abdul salam to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X