• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവനേയും കൊന്ന് കളഞ്ഞു അല്ലേ സാഹിബേ; വെെറലായി മുന്‍ക്യാമ്പസ്ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  • By Desk

കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് അന്യമായിക്കൊണ്ടിരുന്ന കൊലപാതകരാഷ്ട്രീയത്തേയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപതാകത്തിലൂടെ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരിച്ചു കൊണ്ടുവന്നത്. ചുമരെഴുത്തിന്റെ പേരില്‍ ഉണ്ടായ ഒരു വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് ക്യാമ്പസ് ഫ്രണ്ട് വിദ്യാര്‍ത്ഥികള്‍ വിളിച്ചു വരുത്തിയ എസ്ഡിപിഎഐ പ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്.

പ്രതികളില്‍ മിക്കവാറും പേരെ പേലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. കുത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞതായി ഇന്ന് ഡിജിപി വ്യക്തമാക്കി. അഭിന്യുവിന്റെ കൊലപാതകത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ക്യാംമ്പസ് ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉയരുന്നത്. അതിനിടെയാണ് എസ്ഡിപിഐയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുന്‍ ക്യാമ്പസ് ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുന്നത്.

പ്രൊഫഷണല്‍ സംഘം

പ്രൊഫഷണല്‍ സംഘം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ കൃത്യമായ പരിശീലനം ലഭിച്ച പ്രൊഫഷണല്‍ സംഘമാണെന്ന് നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. അഭിമന്യുവിനെ പിന്നില്‍ നിന്ന് ഒരാള്‍ പിടിച്ച് നിര്‍ത്തി ഒറ്റക്കുത്തിനായിരുന്നു അക്രമിസംഘം കൊലപ്പെടുത്തിയത്.

ആയുധ പരിശീലനം

ആയുധ പരിശീലനം

അഭിമന്യുവിന്റെ ഹൃദയത്തിലേക്കും കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അര്‍ജുനന്റെ കരളിന്റെ ഭാഗത്തേക്കുമായിരുന്നു കൊലപാതകികള്‍ കത്തി കുത്തിയിറക്കിയത്. കുത്തിയ മുറിവിന്റെ ആഴവും കുത്തിയ രീതിയും കണക്കിലെടുത്താണ് അഭമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ സംഘമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഇതേ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആയുധ പരിശീലനത്തില്‍ ഏര്‍പ്പെടുന്നു എന്ന മുമ്പേയുള്ള ആരോപണകത്തിന് ഇപ്പോള്‍ ശക്തി പകര്‍ന്നിരക്കുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ക്യാമ്പസ് ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആയുധപരിശീലനത്തില്‍ ഏര്‍പ്പെടുന്നു എന്ന ആരോപണത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ടാണ് ബികെ നിയാസ് എന്ന് വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത് വരുന്നത്. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അവനെയും കൊന്നു അല്ലെ

അവനെയും കൊന്നു അല്ലെ

സാഹിബുന്മാരെ അവനെയും കൊന്നു അല്ലെ...! നന്നായി .എന്ന വരികളോടെയാണ് ബികെ നിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. നമ്മള്‍ പണ്ടത്തെപോലെ തന്നെ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല കൊന്നപ്പോള്‍ ഹിന്ദു നാമധാരിയെ തന്നെ കൊന്നു ല്ലേ..! അതും നന്നായി ഇനി ഇസ്ലാമിക രാജ്യ രൂപികരണ സമയത്ത് ഒരു അമുസ്ലിമിനെ കുറച്ച് കൊന്നാല്‍ മതിയല്ലോ അല്ലെ...? എന്ന് നിയാസ് ചോദിക്കുന്നു.

പിടി ക്ലാസ്

പിടി ക്ലാസ്

മഗ്രിബ് നിസ്‌ക്കാരത്തിന് ശേഷമുള്ള നമ്മുടെ ആ .പിടി ക്ലാസ് (ആയുധപരിശീലനം) ഇപ്പോഴും നന്നായിട്ട് നടക്കുന്നുണ്ടല്ലോ അല്ലേ നന്നായി. അതെനിക്ക് മനസ്സിലായി 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ചങ്കില്‍ അറപ്പില്ലാതെ കൈ വിറക്കാതെ കഠാര കുത്തിയിറക്കി ഒറ്റക്കുത്തിനു കൊല്ലണമെങ്കില്‍ അതിന് നമ്മുടെ പിടി ക്ലാസ് മാത്രം പങ്കെടുത്താല്‍ മതിയല്ലോ അല്ലെ... ? .എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഹിന്ദുക്കളുടെ പട്ടിക

ഹിന്ദുക്കളുടെ പട്ടിക

എല്ലാ കാമ്പസ്സിലും എസ് എഫ് ഐ നേതാക്കന്മാരിലെ ഹിന്ദുക്കളുടെ പട്ടിക ഇപ്പോഴും ഏരിയാ നേതാവിന് എഴുതി കൊടുക്കാറുണ്ടല്ലോ അല്ലെ? അത് നല്ലതാ അതല്ലേ ഒരു പ്രശ്‌നം വന്നപ്പോള്‍ പെട്ടെന്ന് ആരെ വകവരുത്തണം എന്ന് പുറത്ത് നിന്ന് വന്നവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ലിസ്റ്റ്

ലിസ്റ്റ്

സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരുമായി ഇപ്പോള്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ടാവുമല്ലോ അല്ലെ നന്നായി ഉടന്‍ തന്നെ കൃത്യം ചെയ്തവരെയെല്ലാം സുരക്ഷിതരയ് സംരക്ഷിച്ച് നമ്മളുദ്ദേശിക്കുന്ന പ്രതികളുടെ ഒരു ലിസ്റ്റ് കൊടുക്കുമല്ലോ ല്ലേ.. എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു

നേതൃത്വ കാമ്പില്‍

നേതൃത്വ കാമ്പില്‍

അതില്‍ കോണ്ഗ്രസ്,കമ്മ്യുണിസ്റ്റ്,കുടുംബത്തില്‍ നിന്നുള്ള നമ്മളുമായി സുഹൃത്ത് ബന്ധമുള്ളവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടാവുമല്ലോ ല്ലേ..കേസില്‍ പെടുത്തിയാല്‍ പിന്നെ അവര്‍ നമ്മുടെ പാര്‍ട്ടിവിട്ട് പോവില്ലെന്ന് നമ്മുടെ നേതൃത്വ കാമ്പില്‍ പറഞ്ഞിട്ടുണ്ടല്ലോ എന്നും കുറിപ്പില്‍ ഒര്‍മിപ്പിക്കുന്നു

ദീനിന്റെ ഭാഗം

ദീനിന്റെ ഭാഗം

ആ പ്രദേശത്തുള്ള പ്രവര്‍ത്തകരെയെല്ലാം ഇപ്പോള്‍ തന്നെ വിവിധ പ്രദേശത്തുള്ള ഗള്‍ഫുകാരുടെ വീട്ടില്‍ മുറിയില്‍ അടച്ചിട്ട് രാജകീയമായ ഭക്ഷണം നല്‍കി അള്ളാഹുവിന്റെ റസൂലും ഇതുപോലെ മക്കയില്‍ നിന്ന് മദീനയിലേക്ക് ഒളിവില്‍ പോയിട്ടുണ്ടെന്നും ഇതൊക്കെ ദീനിന്റെ ഭാഗമാണെന്നും ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെങ്കില്‍, നമ്മുടെ ഉമ്മയെ ഗുജറാത്തിലെ കൗസര്‍ബാനുവിനെപോലെ ആര്‍എസ്എസ് പിച്ചി ചീന്താതിരിക്കാന്‍,നാളെ നമ്മുടെ കുഞ്ഞ്‌പെണ്‍ മക്കളെ നമ്മുടെ മുമ്പിലിട്ട് ബലാല്‍സംഗം ചെയ്യാതിരിക്കണമെങ്കില്‍ ഇന്ന് നാം ഇതൊക്കെ സഹിക്കണമെന്നൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടാവുമല്ലോ അല്ലെ.? എന്ന ചോദ്യവും ആദ്ദേഹം ആവര്‍ത്തിക്കുന്നു.

തര്‍ബിയ

തര്‍ബിയ

ആഴ്ചയില്‍ ഒരിക്കലുള്ള തര്‍ബിയ ക്ലാസ്സില്‍ (മതപഠനം) ഇപ്പോഴും പരിശുദ്ധ ഖുറാനിലെ സൂറത്തുല്‍ (അധ്യായം) അന്‍ഫാലും അതിലെ പതിനഞ്ചാമത്തെ ആയത്തും (സൂക്തം), പിന്നെ അന്യ മതക്കാരന്റെ പിരടിനോക്കി വെട്ടണം എന്ന് ഖുറാന്‍ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ മുമ്പത്തെ പോലെ നമ്മുടെ പഠന ക്ലാസ്സുകളില്‍ സിമിയുടെ നേതാക്കളും സിമി മുന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അമീനും, മറ്റുള്ളവരും ഇപ്പോഴും പങ്കെടുത്ത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് നല്‍കാറുണ്ടല്ലോ അല്ലേ..? എന്നും പറഞ്ഞ അദ്ദേഹം തന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു.

വൈരാഗ്യമുള്ളവര്‍

വൈരാഗ്യമുള്ളവര്‍

ജയിലില്‍ കിടക്കുന്ന പ്രതികളെയെല്ലാം നേരില്‍ കണ്ട് ഇന്ത്യയിലെ പൊലീസുകാരെല്ലാം ഹിന്ദുക്കളാണെന്നും അവര്‍ മുസ്ലീങ്ങളോട് വൈരാഗ്യമുള്ളവര്‍ ആണെന്നും പറഞ്ഞുകൊണ്ടേയിരിക്കുമല്ലോ അല്ലെ...! ഇങ്ങനെ എത്രകാലം നിങ്ങള്‍ കൊന്നുകളിക്കും..

ചെങ്കൊടി

ചെങ്കൊടി

എത്രകാലം പാതിരാത്രികളില്‍ പള്ളികളുടെ മുകളില്‍ വിളക്കിന്റെ ചുറ്റിനിരുന്ന് പരമത ഭയം വളര്‍ത്തും നിങ്ങള്‍ക്കെവിടെയോ തെറ്റി സഹിബന്മാരെ ഈ കമ്യൂണിസ്റ്റുകാര്‍ നമ്മളുപറയുന്ന ആ പടച്ചോനെയൊന്നും പേടി ഇല്ലാത്തവരാ ഇവരുടെ ആവേശം നിങ്ങള്‍ കൊന്നുതള്ളിയ രക്തസാക്ഷികളാ, രക്തസാക്ഷികളുടെ ചോരയാല്‍ ചുവപ്പിച്ച ഇ ചെങ്കൊടി മുകളില്‍ നിന്ന് പാറുന്നകലത്തോളം എത്ര അഭിമന്യുമാരെ കൊന്നുതള്ളിയാലും, എത്ര ചങ്കുകളില്‍ ഇനി കഠാര കുത്തിയിറക്കിയാലും ഈ ചെങ്കൊടി ചുവന്നു കൊണ്ടേയിരിക്കും! എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മുന്‍ നേതാവ്

മുന്‍ നേതാവ്

ക്യാമ്പസ്ഫ്രണ്ട് മുന്‍ ജില്ലാകമ്മറ്റി അംഗവും നിലവില്‍ ഡിവൈഎഫ്‌ഐ മേഖലാ സെന്റര്‍ അംഗവും, ബാലസംഘം ഏരിയാ കമ്മറ്റിയംഗവുമാണ് എന്നാണ് ഇയാല്‍ സ്വയം ഫെയ്‌സ്ബുക്കില്‍ പരിചയപ്പെടുത്തുന്നത്. ഇതിനോടകം തന്നെ ഈ പോസ്റ്റ് നൂറ്കണക്കിന് ആളുകള്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
Former Campus Front leader's facebook post attracts mass readers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more