കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് സുപ്രിംകോടതി മുൻ ജസ്റ്റിസ്; ഇതൊരു മുന്നറിയിപ്പ്, ഓർമ്മപ്പെടുത്തൽ!

Google Oneindia Malayalam News

കൊച്ചി: സിറോ മലബാർ സഭയുടെ ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രംഗത്ത്. സിറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച ഇടയലേഖനം മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ഓർമപ്പെടുത്തലായി ഇതിനെ കാണണമെന്നും കുര്യൻ ജോസഫ് പറഞ്ഞു. ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടിൽ സഭയുടെ പരാമർശം വിശ്വാസികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള വിവിധ യുവജന സംഘടനകളും, രാഷ്ട്രീയ സംഘടനകളും പരസ്യമായി രംഗത്തുവന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡിന്റെ പ്രസ്താവനയ്ക്കെതിരെ എറണാകുളം- അങ്കമാലി അതിരൂപത ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. സഭ പുറത്തിറക്കിയ സർക്കുലറിന് പിന്നാലെയാണ് ഞായറാഴ്ച ഇടയലേഖനം വായിച്ചത്. എറണാകുളം- അങ്കമാലി അതിരൂപത കളുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചതുമില്ല.

മതസൗഹാർദത്തെ തകർക്കുന്നു

മതസൗഹാർദത്തെ തകർക്കുന്നു

വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐസിസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും സഭ പുറത്തിറക്കിയ ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇടയലേഖനം വായിച്ചത്.

സർക്കുലർ അനവസരത്തിൽ

സർക്കുലർ അനവസരത്തിൽ


ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും സർക്കുലറിനെ പിന്തുണച്ചുകൊണ്ടുള്ള പിഒസി ഡയറക്ടറുടെ ലേഖനം 'ജന്മഭൂമി' പത്രത്തിൽ അച്ചടിച്ച് വന്നത് ആശങ്ക ഉളവാക്കുന്നുവെന്നും സഭയുടെ തന്നെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം' വ്യക്തമാക്കിയിരുന്നു. കാലങ്ങളായി ആർഎസ്എസ്-ബിജെപി സംഘടനകൾ ആരോപിക്കുന്ന കാര്യങ്ങൾ സീറോ മലബാർ സഭയും പറയുന്നത് ഞെട്ടലുളവാക്കുന്നുണ്ട്.

ക്രൈസ്തവ പെൺകുട്ടികൾ ഐസിസിലേക്ക്

ക്രൈസ്തവ പെൺകുട്ടികൾ ഐസിസിലേക്ക്

ഐസിസിലേക്ക് പോലും ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന് ഇടയലേഖനത്തില്‍ പറയുന്നു. അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നാണ് ക്രൈസ്തവ സഭ ആവശ്യപ്പെട്ടത്. ലൗ ജിഹാദിന്റെ പേരിൽ ഒരു സർക്കുലർ ഇറക്കുന്നത് ഒരു മതത്തെ മാത്രം ചെറുതാക്കുന്നതിന് വേണ്ടിയാണെന്നും അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. സഭ ബിജെപിയോട് അടുക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നതെന്ന ആരോപണമാണ് ഉയർന്നു വരുന്നത്.

പൗരത്വ നിയമ ഭേദഗതി വിഷയം

പൗരത്വ നിയമ ഭേദഗതി വിഷയം

പൗരത്വ നിയമ ഭേദഗതിയ്ക്കും എൻആര്‍സിയ്ക്കുമെതിരെ രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയാണ് സീറോ മലബാര്‍ സഭ സംഘപരിവാറിനോട് അടുക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. 2009ൽ വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ കേരളത്തിൽ തുടങ്ങി വെച്ച പ്രചാരണം കര്‍ണാടകയും ഉത്തര്‍ പ്രദേശും അടക്കമുള്ള ബിജെപി ശക്തികേന്ദ്രങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇതേ ആരോപണം തന്നെയാണ് ഇപ്പോൾ സീറോ മലബാർ സഭയും ആരോപിക്കുന്നത്. ഇതിനെതിരെയാണ് സഭയിലെ ഒറു വിഭാഗം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

English summary
Former Chief Justice Kurian Joseph about love jihad issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X