കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ വിധി ഏകപക്ഷീയമാണെന്ന് ഉമ്മന്‍ ചാണ്ടി; ഉടന്‍ അപ്പീല്‍ നല്‍കും

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.6 കോടി രൂപ പിഴശിക്ഷ വിധിച്ചത് ഏകപക്ഷീയമായ വിധിയാണെന്ന് മുന്‍ മുഖമന്ത്രി ഉമ്മന്‍ ചാണ്ടി.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.6 കോടി രൂപ പിഴശിക്ഷ വിധിച്ചത് ഏകപക്ഷീയമായ വിധിയാണെന്ന് മുന്‍ മുഖമന്ത്രി ഉമ്മന്‍ ചാണ്ടി. എക്‌സ് പാര്‍ട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാനോ തെളിവോ പത്രികയോ നല്‍കാന്‍ അവസരം നല്‍കുകയോ ചെയ്യാതെയാണ് വിധിയെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

കേസ് നടത്താന്‍ വക്കീലിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍, കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിധിപകര്‍പ്പും ഡിക്രിയും ലഭിച്ചാല്‍ വിധിക്കെതിരെ മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

oommen-chandy

സോളര്‍ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്നു പറഞ്ഞ് വ്യവസായി എം.കെ. കുരുവിളയില്‍ നിന്നു പണം തട്ടിച്ചെന്ന കേസിലാണ് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ബെംഗളുരു സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. പരാതിക്കാരനായ വ്യവസായി എം.കെ. കുരുവിളയ്ക്ക് ആറു മാസത്തിനകം 1.6 കോടി രൂപ നല്‍കണമെന്നും കോടതി വിധിയിലുണ്ട്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.


English summary
Former chief minister Chandy indicted in solar scam by Bengaluru court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X