ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ന്യൂമോണിയ ചികിത്സയ്‌ക്കെന്ന് വിശദീകരണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായിരിക്കെയാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നതായുളള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് വി ചാണ്ടിയാണ് ആരോപണങ്ങളുമായി രംഗത്ത് വന്നത്.
ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മൂത്തമകളും മകന്‍ ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് അലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരിക്കുന്നത്. പരാതിക്ക് പിന്നാലെ തനിക്ക് ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും അലക്‌സ് വി ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഇളയ മകളായ അച്ചു ഉമ്മന് അദ്ദേഹത്തിന് മികച്ച ചികിത്സ കൊടുക്കണം എന്നതാണ് ആവശ്യമെന്നും പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അലക്‌സ് വ്യക്തമാക്കി.
എന്നാല്‍ അലക്‌സ് വി ചാണ്ടിയുടെ ആരോപണങ്ങള്‍ തളളി ഉമ്മന്‍ചാണ്ടിയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി തന്നെ മറുപടി നല്‍കിയിട്ടുളളതാണെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നുമാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. അച്ഛന്റെ ആരോഗ്യ വിവരം അന്വേഷിച്ച് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയുന്നതായി ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications