കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹായം തേടി വിദ്യാര്‍ഥിനികള്‍ വിളിച്ചത് മുഖ്യമന്ത്രിയെ; എടുത്തത് മുന്‍ മുഖ്യമന്ത്രി, പിന്നീട് നടന്നത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ രാത്രി പെരുവഴിയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ തുണയായത് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്ത. എന്നാല്‍, മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ സഹായം തേടി വിളിച്ച മറ്റൊരു കൂട്ടം വിദ്യാര്‍ഥിനികള്‍ക്ക് കിട്ടിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ.

Recommended Video

cmsvideo
സഹായത്തിനായി വിളിച്ചത് പിണറായിയെ, കിട്ടിയത് ഉമ്മന്‍ചാണ്ടിയെ | Oneindia Malayalam

അബദ്ധം പറ്റിയെന്ന് കരുതിയ വിദ്യാര്‍ഥിനികള്‍ക്ക് പക്ഷേ, പിന്നീട് അനുഭവപ്പെട്ടത് കരുതലോടെയുള്ള ഇടപെടല്‍. ലോക്ക് ഡൗണ്‍ മൂലം കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികള്‍ക്കാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ തുണയായത്. അവിടെയും അവസാനിച്ചില്ല. പിന്നീട് നേരിട്ട് വിദ്യാര്‍ഥിനികളെ വിളിച്ച അദ്ദേഹം പ്രശ്‌നങ്ങള്‍ അവസാനിച്ചോ എന്ന് തിരക്കുകയും ചെയ്തു. ഏറെ രസകരവും എന്നാല്‍ മാതൃകയാക്കേണ്ടതുമായ സംഭവം ഇങ്ങനെ....

കോയമ്പത്തൂരിലെ വിദ്യാര്‍ഥിനികള്‍

കോയമ്പത്തൂരിലെ വിദ്യാര്‍ഥിനികള്‍

കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്‌ടോമെട്രി പരിശീലനത്തിന് പോയതാണ് വിദ്യാര്‍ഥിനികള്‍. ഹോസ്റ്റലിലാണ് താമസം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. കൈവശമുണ്ടായിരുന്ന അവശ്യവസ്തുക്കള്‍ എല്ലാം തീര്‍ന്നു. ഇനിയെന്ത് ചെയ്യുമെന്ന ആലോചനയാണ് രസകരമായ സംഭവത്തിലേക്ക് എത്തിയത്.

മുഖ്യമന്ത്രിയെ വിളിക്കാം

മുഖ്യമന്ത്രിയെ വിളിക്കാം

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആറ് വിദ്യാര്‍ഥിനികള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കരുതലോടെയുള്ള ഇടപെടല്‍ തുണയായത്. അവശ്യ വസ്തുക്കള്‍ തീരുകയും നാട്ടിലേക്ക് തിരിക്കാന്‍ മാര്‍ഗമുണ്ടോ എന്ന് തേടുകയും ചെയ്ത വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ വിളിച്ച് കാര്യം പറയാം എന്ന് തീരമാനിക്കുകയായിരുന്നു.

കിട്ടിയത് മുന്‍ മുഖ്യമന്ത്രിയെ

കിട്ടിയത് മുന്‍ മുഖ്യമന്ത്രിയെ

മുഖ്യമന്ത്രിയുടെ ഫോണ്‍ നമ്പര്‍ തിരക്കി ഒരു സഹായിയെ ബന്ധപ്പെട്ടു. അദ്ദേഹം നമ്പര്‍ നല്‍കി. വിളിച്ചുനോക്കിയപ്പോള്‍ അപ്പുറത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊന്നും ചിന്തിച്ചില്ല. തങ്ങളുടെ അവസ്ഥ വിശദീകരിച്ചു. ഉടനെ വേണ്ടത് ചെയ്യാമെന്നും അഞ്ച് മണിക്ക് ഒരാള്‍ വിളിക്കുമെന്നും മറുപടി ലഭിച്ചു.

 കൃത്യം അഞ്ച് മണിക്ക്

കൃത്യം അഞ്ച് മണിക്ക്

കൃത്യം അഞ്ച് മണിക്ക് ഫോണ്‍ വന്നു. എന്താണ് പ്രശ്‌നം അന്ന് അന്വേഷിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നും ഭയപ്പെടേണ്ടെന്നും മറുപടി. അവശ്യവസ്തുക്കള്‍ തീര്‍ന്നുപോയതും നാട്ടിലെത്താന്‍ വഴിയില്ലാതായി എന്നും വിദ്യാര്‍ഥിനികള്‍ അറിയിച്ചു. അധികം വൈകിയില്ല, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും മറ്റും ഉടനെ താമസസ്ഥലത്തെത്തി.

 അവിടെയും തീര്‍ന്നില്ല

അവിടെയും തീര്‍ന്നില്ല

അവിടെയും തീര്‍ന്നില്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും വിദ്യാര്‍ഥിനികളെ വിളിച്ചു. രണ്ട് തവണ കാര്യങ്ങള്‍ തിരക്കി. ഇനിയെന്തെങ്കിലും ചെയ്യണമോ എന്ന് അന്വേഷിച്ചു. നാട്ടിലെത്തണമെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ട് സഹായം ചെയ്യാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിക്കുകയും ചെയ്തു.

സല്യൂട്ട് സര്‍...

സല്യൂട്ട് സര്‍...

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളായ സജ്‌ന, ശാമിലി, മുഹ്‌സിന, മുഫീദ, അമൃത എന്നിവര്‍ക്കാണ് മുന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ തുണയായത്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ ഇടപെടലാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാഴ്ച സമാനമായ ഇടപെടല്‍ നടത്തിയതും വാര്‍ത്തയായിരുന്നു.

പിണറായിയുടെ ഇടപെടല്‍

പിണറായിയുടെ ഇടപെടല്‍

ഹൈദരാബാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട പെണ്‍കുട്ടികള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തോല്‍പ്പെട്ടയില്‍ കുടുങ്ങുകയായിരുന്നു. രാത്രിയില്‍ മറ്റു പലരെയും വിളിച്ച അവര്‍ ഒടുവില്‍ വിളിച്ചത് മുഖ്യമന്ത്രിയെ. വയനാട് കളക്ടറുടെയും എസ്പിയുടെയും നമ്പര്‍ കൊടുത്തു. പോലീസ് സഹായത്തോടെ പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘം വീട്ടിലെത്തി.

സൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷസൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷ

അമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണംഅമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

English summary
Former Chief Minister Oommen chandy help students in Coimbatore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X