കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം പിടിച്ചെടുക്കരുതെന്ന് ഉമ്മന്‍ ചാണ്ടി; സംഭാവനയേക്കാള്‍ മഹത്തരമാണ് അവരുടെ സേവനം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സാലറി ചലഞ്ച് നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാലറി ചലഞ്ചിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജീവനക്കാരുടെ സഹകരണം തേടിയ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച ഉമ്മന്‍ ചാണ്ടി പക്ഷേ, ശമ്പളം നിര്‍ബന്ധമായി പിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കി. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ പ്രയാസപ്പെടുന്നവരാണ് കൂടുതലും. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. എങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

X

സാലറി ചലഞ്ചില്‍ ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണം തേടുന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാപേരും അതിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഏകപക്ഷീയമായി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിച്ചെടുക്കാതെ അവരുടെ വിശ്വാസമാര്‍ജ്ജിച്ചു വേണം സാലറി ചലഞ്ച് നടപ്പിലാക്കേണ്ടത്.

കശ്മീരിന്റെ ചിത്രം മാറ്റിയെഴുതി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്; അപമാനിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ലകശ്മീരിന്റെ ചിത്രം മാറ്റിയെഴുതി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്; അപമാനിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ല

രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തില്‍ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗംപേരും. എന്നാല്‍ ഇന്ന് സംസ്ഥാനവും സര്‍ക്കാരും നേരിടുന്ന അനിതരസാധാരണ സാഹചര്യത്തില്‍ എല്ലാപേരുടെയും ഏകമനസ്സോടെയുള്ള സഹവര്‍ത്തിത്വം അത്യന്താപേക്ഷിതമാണ്.

ഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക; പ്രതികാരനടപടി അവസാനിപ്പിക്കും, യൂറോപ്പില്‍ നിന്ന് ചരക്കെത്തുംഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക; പ്രതികാരനടപടി അവസാനിപ്പിക്കും, യൂറോപ്പില്‍ നിന്ന് ചരക്കെത്തും

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ലോക് ഡൗണുമായി ബന്ധപ്പെട്ട് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ കര്‍മ്മനിരതരായ പോലീസ് ഉദ്യോഗസ്ഥരെയും, ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥരെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാരേയും ലാസ്റ്റ് ഗ്രേഡ്, ദിവസ വേതന ജീവനക്കാരേയും സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കുന്ന കാര്യം മുഖ്യമന്ത്രി പരിഗണിക്കണം.

ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരുടെ സേവനങ്ങള്‍ അഭിനന്ദനീയമാണെന്ന് നമുക്കെല്ലാം ബോധ്യമുള്ളതിനാല്‍ സംഭാവനയേക്കാള്‍ മഹത്തരമാണ് അവരുടെ സേവനങ്ങള്‍ എന്ന സന്ദേശമാണ് ഇന്ന് നമുക്ക് അവര്‍ക്കായി നല്‍കാനുള്ള ആദരവും അംഗീകാരവും.

English summary
Former Chief Minister Oommen chandy response to Salary Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X