കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങള്‍ തുറക്കണം; മൂന്ന് ആവശ്യങ്ങളുമായി ഉമ്മന്‍ചാണ്ടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികളുടെ മടക്ക വിഷയത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിലും സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും പാളിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 160ലധികം മലയാളികള്‍ ഗള്‍ഫില്‍ മരിക്കാന്‍ ഇടയാക്കിയതും വളാഞ്ചേരിയിലെ ദേവിക എന്ന വിദ്യാര്‍ഥിനി മരിച്ചതുമെല്ലാം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

28

വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് നിബന്ധനകളോടെ ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമാനമായ ആവശ്യം മുസ്ലിം പണ്ഡിതന്‍മാരും ഉന്നയിച്ചിട്ടുണ്ട്. സമസ്ത നേതാക്കള്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മദ്യം വിതരണം ചെയ്യാന്‍ കാട്ടിയ ജാഗ്രത ഇക്കാര്യത്തിലും വേണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ....

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്

പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങള്‍ അമ്പേ പാളി. ഇത് ഗള്‍ഫില്‍ 160ലധികം മലയാളികളുടെയും ദേവിക എന്ന 14കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയുടെയും ജീവനെടുത്തു.

ഈ സാഹചര്യത്തില്‍..

1) മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ അടിയന്തരനടപടികള്‍ ഉണ്ടാകണം.
2) ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പുവരുത്തിയിട്ടേ ഇനി തുടരാവൂ.
3) വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണം.

മദ്യം വിതരണം ചെയ്യാന്‍ കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തിഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തി

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

English summary
Former Chief Minister Oommen chandy's three suggestions to Unlock Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X