ഇകെ നായനാരുടെ ഭാര്യയെ ഗുരുവായൂര്‍ അന്പലത്തില്‍ തടഞ്ഞു
തൃശ്ശൂര്‍: മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ ഗുരുവായൂര്‍ അമ്പലത്തില്‍ തടഞ്ഞു. ടീച്ചര്‍ക്കൊപ്പം മകനും ഉണ്ടായിരുന്നു. സുരക്ഷ ജീവനക്കാരാണ് ഇരുവരെയും തടഞ്ഞത്.
ശനിയാഴ്ച ഉച്ചയോടെയാണ് ദര്‍ശനത്തിനായി വിഐപി വരിയിലൂടെ തടക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇരുവരെയും സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള ജില്ലാ കളക്ടര്‍ എംഎസ് ജയ പറഞ്ഞു.

ദേവസ്വം ചെയര്‍മാന്‍ ടിവി ചന്ദ്രമോഹന്റെ പിഎ മുരളിയോടൊപ്പമാണ് ഇവര്‍ ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. ദര്‍ശനത്തിനുള്ള തിരക്ക് നിയന്ത്രിയ്ക്കാന്‍ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശം നല്‍കിയരുന്നതിനാലാണ് കാവല്‍ക്കാര്‍ തടഞ്ഞതെന്നാണ് അറിയുന്നത്. അല്‍പ്പനേരത്തെ സംസാരത്തിന് ശേഷം ഇരുവരെയും കടത്തി വിടുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃദ്ധമാതാവിനെയും മനോവൈകല്യമുള്ള മകനെയും ക്ഷേത്രജീവനക്കാര്‍ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് സംഭവം വിവാദമായത്.












Click it and Unblock the Notifications