• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി; കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമുണ്ടോ? ഉമ്മന്‍ചാണ്ടി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അനുകൂല സാഹചര്യമുണ്ടായിട്ടും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കെപിസിസിയില്‍ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കെപിസിസിയില്‍ ഇപ്പോള്‍ നേതൃമാറ്റം ഉണ്ടാകേണ്ട സാഹചര്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനത്ത് ഇപ്പോള്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

തൃശൂരിലും ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും, ധാരണ ഇങ്ങനെതൃശൂരിലും ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും, ധാരണ ഇങ്ങനെ

അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍സ തര്‍ക്കം രൂക്ഷമാണ്.

സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് സ്വകാര്യ ഏജന്‍സികളെ ഇറക്കാന്‍ കോണ്‍ഗ്രസ്; കളി നടക്കില്ല, വരിഞ്ഞുമുറക്കുംസ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് സ്വകാര്യ ഏജന്‍സികളെ ഇറക്കാന്‍ കോണ്‍ഗ്രസ്; കളി നടക്കില്ല, വരിഞ്ഞുമുറക്കും

എന്നാല്‍, സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗാപാല്‍ അറിയിച്ചത്. എവിടെയൊക്കെയാണ് ദൗര്‍ബല്യങ്ങളുള്ളതെന്ന് കണ്ടെത്തി ഒന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടു പോകണം. പാര്‍ട്ടി അയിരിക്കണം മുന്‍ഗണന. പാര്‍ട്ടി മാത്രം, പാര്‍ട്ടിക്ക് അതീതമായുള്ള എല്ലാ മുന്‍ഗണനയെയും ഒഴിവാക്കാന്‍ എല്ലാവരും മനസുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ 8 പേര്‍ ബിജെപിക്ക് പുറത്ത്; നേതാക്കള്‍ സിപിഎമ്മിലേക്കെന്ന് സൂചനസംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ 8 പേര്‍ ബിജെപിക്ക് പുറത്ത്; നേതാക്കള്‍ സിപിഎമ്മിലേക്കെന്ന് സൂചന

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. സര്‍ക്കാരിനെതിരായ ആരോപണങ്ങളും വിവാദങ്ങളും കത്തി നില്‍ക്കുന്ന സമയത്ത് പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിയാത്തത് നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമാക്കിയിട്ടുണ്ട്. ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും നേട്ടം കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യേണ്ടിവരും.

ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ലജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

സൂര്യക്ക് ആശംസ നേര്‍ന്ന് അന്‍പുടന്‍ ദേവ; മമ്മൂട്ടിയുടെ ആശംസ ഏറ്റെടുത്ത് രജനീകാന്ത് ആരാധകര്‍സൂര്യക്ക് ആശംസ നേര്‍ന്ന് അന്‍പുടന്‍ ദേവ; മമ്മൂട്ടിയുടെ ആശംസ ഏറ്റെടുത്ത് രജനീകാന്ത് ആരാധകര്‍

കേസരി മുഖചിത്രത്തില്‍ സ്മിത മേനോന്‍... വിവാദം; പിറകേ ന്യൂസ് 18 ചര്‍ച്ചയിലും സാന്നിധ്യം, ഗ്രൂപ്പ് പോര് കനക്കുംകേസരി മുഖചിത്രത്തില്‍ സ്മിത മേനോന്‍... വിവാദം; പിറകേ ന്യൂസ് 18 ചര്‍ച്ചയിലും സാന്നിധ്യം, ഗ്രൂപ്പ് പോര് കനക്കും

English summary
Former CM Oommen Chandy says there is no need for a change of leadership in KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X