'പാവങ്ങളുടെ നെഞ്ചത്ത് "നിയമം" നടപ്പിലാക്കൽ; റീടെയിൽ ചെയിനുകൾക്ക് വേണ്ടിയുള്ള ക്വട്ടേഷൻ'
കണ്ണൂർ; വഴിയോര കച്ചവടക്കാരന്റെ വണ്ടി പോലീസ് ചവിട്ടി മറിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. മാർക്കറ്റിൽ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് അതിക്രമം നടന്നത്. ഹൃദ്രോഗി കൂടിയായ തെരുവ് വ്യാപാരി വിൽക്കാൻ വച്ചിരുന്ന പഴങ്ങളായിരുന്നു പോലീസ് ചവിട്ടി തെറിപ്പിച്ചത്.
'കൗതുകം ലേശം കൂടിപ്പോയി'; സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്ത് വനിതാ പോലീസുകാർ, പിന്നാലെ നടപടി
പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ കളക്ടർ ആയിരുന്ന എൻ പ്രശാന്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സ്വന്തം മനസാക്ഷിയോട് ചോദിക്കൂ
വഴിയോരത്ത് തുറസ്സായ സ്ഥലത്ത് ആർക്കും വലിയ ശല്ല്യമുണ്ടാക്കാതെ പഴം-പച്ചക്കറി കച്ചവടം ചെയ്ത്, കോവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാൻ നോക്കുന്ന പാവങ്ങളെ അത്യുൽസാഹപൂർവ്വം ഒഴിപ്പിക്കാൻ ഇറങ്ങുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും പോലീസിലെയും റവന്യുവിലെയും ചില ഉദ്യോഗസ്ഥർ സമയം കിട്ടുമ്പോൾ സ്വന്തം മനസ്സാക്ഷിയോട് ചിലത് ചോദിക്കുന്നത് നല്ലതാണ്.

പാവങ്ങളുടെ നെഞ്ചത്ത് "നിയമം" നടപ്പിലാക്കുന്നത്
വ്യക്തിയെന്ന നിലയിൽ ഉയർന്ന ഉദ്യോഗസ്ഥർ വഴി നീതി ഉറപ്പാക്കുകയോ, നിയമസഹായം ഏർപ്പാടാക്കേണ്ടി വരികയോ ചെയ്ത കേസുകൾ അസ്വാഭാവികമായി കൂടുന്ന സാഹചര്യത്തിലാണീ പോസ്റ്റ്.
നിങ്ങളുടെ അയൽപ്പക്കത്തും ഈ അസമയത്ത് "പച്ചക്കറി ഒഴിപ്പിക്കൽ" നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ആരും ചോദിക്കാനും പറയാനുമില്ലാത്ത ഈ പാവങ്ങളുടെ നെഞ്ചത്ത് "നിയമം" നടപ്പിലാക്കുന്നത് ആസൂത്രിതമായി ചില റീട്ടെയിൽ ചെയിനുകൾക്ക് വേണ്ടി ക്വൊട്ടേഷൻ എടുക്കുന്നതാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്.

സുമനസുകൾക്ക് നമോവാകം
നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പർച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരിൽ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പർ വാങ്ങി നേരിട്ട് വാങ്ങാൻ അറേഞ്ച്മെന്റ് ചെയ്യുക.
എഡിറ്റ്: കശ്മലന്മാരായ തെരുവോര കച്ചവടക്കാർ കാരണം നികുതിയടച്ച് ലൈസൻസെടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിയെന്ന് പല കട്ട്-പേസ്റ്റ് കമന്റുകൾ കണ്ടു. അതിനാണ് ഇവരെയൊക്കെ ഒഴിപ്പിക്കുന്നതെന്നും. ആ സുമനസ്സുകൾക്ക് നമോവാകം.

CISFകാരനാവല്ലേ!
പിന്നെ, വഴിയോരക്കച്ചവടക്കാരെ കോവിഡ് കാലത്ത് തന്നെ ഉന്മൂലനം ചെയ്യലാണ് നിയമവ്യവസ്ഥയിലെ ഏറ്റവും പ്രധാന പോയിന്റെന്ന് വിശ്വസിക്കുന്ന നിഷ്കുകളോട്...
എയർപോർട്ടിലെ തീ കെടുത്താൻ വന്ന ഫയറെഞ്ചിൻ തടഞ്ഞ് നിർത്തി, ഡ്രൈവരുടെ ID പരിശോധിച്ച് കടത്തിവിടുന്ന CISFകാരനാവല്ലേ!
അനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കും
'കള്ളൻ കള്ളൻ എന്ന് വിളിച്ചു പറഞ്ഞ് മുന്നിലോടുന്ന കള്ളൻ', മുരളീധരനെതിരെ എംഎം മണിയുടെ ഒളിയമ്പ്!