• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസിന് വീണ്ടും തിരിച്ചടി; പ്രശാന്തിന് പിന്നാലെ കെപി അനിൽ കുമാറും സിപിഎമ്മിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; കോൺഗ്രസ് പുന;സംഘടയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട കെപി അനിൽ കുമാർ സിപിഎമ്മിൽ ചേർന്നു. മുൻ കോൺഗ്രസ് നേതാവായ പിഎസ് പ്രശാന്തിനൊപ്പമാണ് അനിൽ കുമാർ എകെജി സെന്ററിൽ എത്തിയത്. കോടിയേരി ബാലകൃഷ്ണൻ അനിൽ കുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു.പൊളിറ്റ് ബ്യൂറോ അം​ഗങ്ങളായ എസ് രാമചന്ദ്രൻ പിളള , എം എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ ഉണ്ടായിരു്നനു.

സംശുദ്ധ രാഷ്ട്രീയ പ്രവർത്തിനായാണ് സിപിഎമ്മിലേക്ക് പോകുന്നതെന്ന് അനിൽ പ്രതികരിച്ചു. സിപിഎമ്മിൽ ചേരുന്നത് യാതൊരു ഉപാധിയും ഇല്ലാതെയാണെന്നും അനിൽ കുമാർ പറഞ്ഞു.

1

ഡിസിസി അധ്യക്ഷൻമാരുടെ പുന;സംഘടനയുമായി ബന്ധപ്പെട്ടാണ് അനിൽ കുമാർ കോൺഗ്രസുമായി ഇടഞ്ഞത്. പുന;സംഘടനയ്ക്കെതിരെ മാധ്യമങ്ങളിലൂടെ അനിൽ പരസ്യമായി പ്രതികരിക്കുകയായിരുന്നു. കോഴിക്കോട് എംപി എംകെ രാഘവനെതിരേയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരേയുമാണ് അനിൽ വിമർശനം ഉയർത്തിയത്. ഗ്രൂപ്പ് അതീതമായി പട്ടിക തയ്യാറാക്കുമെന്ന് പറഞ്ഞ നേതാക്കൾ കണ്ടെത്തിയ 14 പേരും ഗ്രൂപ്പുകാരാണെന്ന ആക്ഷേപവും അനിൽ ഉയർത്തിയിരുന്നു.

2

അതേസമയം പരസ്യ പ്രതികരണത്തിന് പിന്നാലെ അനിലിനെ കോൺഗ്രസ് സസ്പെന്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അനിൽ വിശദീകരണം നൽകിയിരുന്നുവെങ്കിലും പാർട്ടി അച്ചടക്ക നടപടി പിൻവലിച്ചിരുന്നില്ല. ഇതോടെ അനിൽ കടുത്ത അതൃപ്തിയിലായിരുന്നു.

3

തുടർന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിനാലാണ് കോൺഗ്രസിൽ നിന്ന് രാജിവെയ്ക്കുന്നതായി അനിൽ കുമാർ പ്രഖ്യാരിച്ചത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ അനിൽ പറഞ്ഞു. രൂക്ഷവിമർശനമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ അനിൽ കുമാർ ഉന്നയിച്ചത്.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

4

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി. മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ച്ച കാരുടെ റോളിലാണ് കോണ്‍ഗ്രസ് എന്നത് സഹതപിക്കാന്‍ മാത്രമുള്ള കാര്യമാണെന്നും അനിൽ കുമാർ ആരോപിച്ചു. ഏകാധിപത്യമാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നതെന്നും അനിൽ കുമാർ വിമർശിച്ചു. ഇതിന് പിന്നാലെയാണ് താൻ സിപിഎമ്മിലേക്കാണെന്ന് അനിൽ കുമാർ വ്യക്തമാക്കിയത്.

5

അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാൻ തിരുമാനിച്ചതെന്ന് എകെജി സെന്ററിൽ എത്തിയ പിന്നാലെ അനിൽ കുമാർ പറഞ്ഞു. 'ആദ്യമായാണ് എ.കെ.ജി സെന്ററിന്റെ പടി ചവിട്ടുന്നത്. വലതുകാല്‍ വച്ച് കയറുകയാണ്. സിപിഎം ഉയർത്തുന്ന മതേതര മൂല്യം കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും അനിൽ കുമാർ പറഞ്ഞു.

6

അതേസമയം കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് അനിൽ കുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ച് കൊണ്ട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.പുതിയ നേതൃത്വം വന്നാൽ ആരും പാർട്ടി വിട്ട് പോകില്ലെന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ ഉരുൾപൊട്ടലാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കോടിയേരി പരിഹസിച്ചു. കെപിസിസി ഓഫീസിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന കെ പി അനിൽകുമാർ പാർട്ടി വിട്ടതുതന്നെ അതിന്റെ സൂചനയാണെന്നും കോടിയേരി പറഞ്ഞു.

ആടി തിമിർത്ത് മണിക്കുട്ടൻ.. ആഘോഷമാക്കി താരങ്ങളും.. സുന്ദരിക്കുട്ടിക്കുട്ടിയായി അനൂപിനൊപ്പം ഇഷയും.. പെങ്ങളുടെ വിവാഹ ചിത്രം പങ്കുവെച്ച് അനൂപ്

7

പാർട്ടി നേതാക്കൾക്കും അണികൾക്കും കോൺഗ്രസ് നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു.അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തും കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. പുന;സംഘടനയിൽ പ്രതിഷേധിച്ച് വിമർശനം ഉയർത്തിയതിന് പ്രശാന്തിനെ കോൺഗ്രസ് നടപടിയെടുത്തിന് പിന്നാലെയായിരുന്നു പാർട്ടി ബന്ധം പ്രശാന്ത് അവസാനിപ്പിച്ചത്.

cmsvideo
  Congress leader KP Anilkumar quits party, joins CPM

  English summary
  Former congress leader KP Anilkumar to join CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X