'കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടി'; ലതികാ സുഭാഷ് എൻസിപിയിലേക്ക്
കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടി ആയതിനാലാണ് എൻസിപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് ലതികാ സുഭാഷ് പറഞ്ഞു
തിരുവനന്തപുരം: നിയമസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട മുതിർന്ന വനിതാ നേതാവ് ലതികാ സുഭാഷ് എൻസിപിയിലേക്ക്. ഇത് സംബന്ധിച്ച ചർച്ച എൻസിപി അധ്യക്ഷൻ പി.സി ചാക്കോയുമായി പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടി ആയതിനാലാണ് എൻസിപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് ലതികാ സുഭാഷ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലതികാ സുഭാഷിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. തുടർച്ചയായ അവഗണനയോട് ശക്തമായ പ്രതിഷേധമാണ് അവർ അന്ന് രേഖപ്പെടുത്തിയത്. കെപിസിസി ആസ്ഥാനത്തിരുന്ന് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു ലതികയുടെ പ്രതിഷേധം. തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്രയായി മത്സരിക്കുകയും ചെയ്തിരുന്നു. 7624 വോട്ടുകൾ നേടിയ ലതിക കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവിയിൽ പ്രധാന കാരണമാകുകയും ചെയ്തു.
കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് എത്തിയ പി.സി ചാക്കോ കഴിഞ്ഞ ദിവസമാണ് പാർട്ടി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെ ലതികയും സംസാരിക്കുകയായിരുന്നു. അടുപ്പമുള്ളവരുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനം അവർ ചാക്കോയെ അറിയിച്ചതെന്നാണ് വിവരം. ഇതോടെ സ്വതന്ത്ര നിലപാടിൽ നിന്ന് കക്ഷി രാഷ്ട്രിയത്തിലേക്ക് തന്നെ മടങ്ങിയെത്തുകയാണ് മുൻ മഹിള കോൺഗ്രസ് അധ്യക്ഷ കൂടിയായ ലതികാ സുഭാഷ്.
പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കോൺഗ്രസിന് ബദലായ ശക്തിയായി എൻസിപി മാറുമെന്ന് പി.സി ചാക്കോ പറഞ്ഞിരുന്നു. നിരാശരായ കോൺഗ്രസുകാർ എൻസിപിയിലേക്ക് വരും. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആത്മഹത്യ പ്രവണതയാണെന്നും പി.സി ചാക്കോ പരിഹസിച്ചിരുന്നു. ഇതിന്റെ തുടക്കം എന്ന രീതിയിലാണ് ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനത്തെ വിലയിരുത്തുന്നത്.
ലതികാ സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എൻസിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്. വനിതാ നേതാക്കന്മരുടെ അഭാവമുള്ള എൻസിപിക്ക് ലതികയുടെ വരവ് നേട്ടമാകുമെന്ന് ഉറപ്പാണ്.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത
Recommended Video
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications