ബിഗ് ബോസില്‍ എല്ലാവരുടെയും മുഖംമൂടി അഴിഞ്ഞ് വീഴും; രേണു ചെയ്യേണ്ടത് ഇതായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. സംരംഭകയും ഫാഷന്‍ ഡിസൈനറുമാണ് ശോഭ. ജീവിതത്തില്‍ നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും ഉള്‍ക്കരുത്തോടെ പ്രതിസന്ധികളെ അതിജീവിച്ചാണ് ശോഭ പ്രശസ്തയായത്.
ബിഗ് ബോസിലെ തണുപ്പന്‍ പ്രകടനത്തിന് ആദ്യം നിരവധി നെഗറ്റീവ് കമന്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പിന്നീട് തന്റെ ശക്തമായ നിലപാടുകളിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരിഹാസങ്ങളെയും ട്രോളുകളെയും ഒക്കെ അതിജീവിച്ച് ഫിനാലെയില്‍ തിളങ്ങാനും ശോഭയ്ക്ക് കഴിഞ്ഞിരുന്നു. ഗെയിമില്‍ ഏറ്റവും കരുത്തനായിരുന്ന അഖില്‍ മാരാരുമായി ശക്തമായ മത്സരമാണ് ശോഭ കാഴ്ചവച്ചത്. പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടത്തോടെ ഏറ്റെടുത്ത് ബിഗ് ബോസ് സീസണും ഇതായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ ഏഴിനെ കുറിച്ചുള്ള അഭിപ്രായം ശോഭ പങ്കുവെച്ചിരിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും ഫോളോഴേ്‌സുള്ള മത്സരാര്‍ത്ഥി രേണു സുധിയെ മറ്റൊരു മത്സരാര്‍ത്ഥിയായ അക്ബര്‍ ഖാന്‍ സെപ്റ്റിക് ടാങ്ക് എന്ന് വിശേഷിപ്പിച്ചതില്‍ തന്റെ നിലപാടും ശോഭ പങ്കുവെച്ചു. രേണു അപ്പോള്‍ തന്നെ പ്രതികരിക്കേണ്ടതായിരുന്നുവെന്ന് ശോഭ അഭിപ്രായപ്പെട്ടു. അതിനോടൊപ്പം ബിഗ് ബോസില്‍ ഉണ്ടായിരുന്ന സ്‌ട്രോങ്ങ് ആയിട്ടുള്ളവര്‍ പ്രതികരിക്കേണ്ടതായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും പ്രതികരിച്ചേനെ - ശോഭ കൂട്ടിച്ചേര്‍ത്തു.
'ബിഗ് ബോസ് അങ്ങനെയാണ്. അതൊരു മത്സരമാണ്. എത്രയൊക്കെ ബന്ധമുണ്ടെന്ന് പറഞ്ഞാലും ബിഗ് ബോസില്‍ ഏറ്റവും ഒടുവില്‍ ഒരു വിജയി മാത്രമേ ഉണ്ടാകൂ. അതിലേക്ക് എത്താന്‍ ആരെ വേണമെങ്കിലും പിടിച്ചു താഴ്ത്താനെ എല്ലാവരും നോക്കൂ. അങ്ങനെയുള്ള അവസരം ആരും കൈവിട്ടു കളയില്ല. സെപ്റ്റിക് ടാങ്ക് വിഷയത്തില്‍ രേണു തന്നെ പ്രതികരിക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
ഭര്‍ത്താവ് മരിച്ചു ഒറ്റയ്ക്ക് ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടു കുട്ടികളെയും വെച്ച് സ്വന്തം വരുമാനത്തില്‍ ജീവിക്കുക എന്ന് പറയുമ്പോള്‍ അതിനൊരു സല്യൂട്ട് കൊടുക്കണം.
ബിഗ് ബോസില്‍ വന്ന് കഴിയുമ്പോള്‍ എല്ലാവരുടെയും മുഖംമൂടി അഴിഞ്ഞ് വീഴും. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഇപ്പോഴും എല്ലായിടത്ത് പോകുമ്പോഴും എനിക്ക് സ്‌നേഹം കിട്ടുന്നുണ്ട്. ഒന്നും പറയാന്‍ പറ്റില്ല. ചീത്ത പേരുള്ളവര്‍ ബിഗ് ബോസില്‍ വന്നു കഴിയുമ്പോള്‍ നല്ല പേരെടുത്ത് പോയിട്ടുണ്ട്. അതുപോലെ നല്ല പേരുള്ളവര്‍ വന്ന് ചീത്ത പേരുമായി പോയിട്ടുണ്ട്.
ബിഗ് ബോസില്‍ വന്നതില്‍ എനിക്കൊരു പശ്ചാത്താപവും ഇല്ല. പോയതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം എനിക്ക് പുറത്തിറങ്ങിയപ്പോള്‍ ലഭിച്ചു. ഞാന്‍ ഹാപ്പിയാണെന്നും ശോഭ വിശ്വനാഥ് പറഞ്ഞു.












Click it and Unblock the Notifications