Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂര്‍വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പോക്സോ കേസില്‍ കെവി ശശി കുമാറിന് ജാമ്യം

മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം നേതാവും മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനുമായ കെവി ശശികുമാറിന് ജാമ്യം. രണ്ട് പോക്‌സോ കേസുകളില്‍ ആണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്.

അധ്യാപകനായിരിക്കെ ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതി. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

sasi kumar

പീഡനപരാതി ഉയര്‍ന്നതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇയാളെ നീക്കിയത്. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ വി ശശികുമാര്‍.

സമൂഹമാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചിരുന്നത്. ഇത് വലിയ വിവാദമാകുകയും പിന്നാലെ സംഭവത്തില്‍ ശശികുമാറിനെതിരെ കേസെടുക്കുകയും ചെയ്തു.

പെണ്‍കുട്ടികള്‍ പരാതി ഉന്നയിച്ചതോടെ ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഹോം സ്റ്റേയില്‍ നിന്നാണ് സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. 30 വര്‍ഷത്തോളം ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചവരില്‍ അധികവും.

ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത

പരാതി എഫ്ബിയില്‍ എഴുതിയ കുട്ടിയുടെ പോസ്റ്റിനടിയില്‍ ശശി കുമാര്‍ ഇട്ട മറുപടിയും വിവാദമായിരുന്നു. 'എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്‍ അസാന്നിധ്യം പകരുന്ന വേദന' എന്നാണ്.. ഇയാള്‍ പരാതി എഴുതിയ പെണ്‍കുട്ടിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+