സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്
സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി അദേഹം ചർച്ച നടത്തി. ഒരു മാസത്തിനകം ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിലായിരിക്കും പാർട്ടി പ്രവേശനമെന്നാണ് വിവരം. മൂന്ന് ടേമിലായി 15 വർഷം സിപിഐഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പാർട്ടിയിൽനിന്നും രാജേന്ദ്രനെ സ്സപെൻഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.

വ്യക്തിപരമായ താൽപ്പര്യങ്ങൾക്കല്ല, മറിച്ച് ഇടുക്കി ജില്ലയുടെയും തോട്ടം മേഖലയുടെയും വികസനത്തിന് വേണ്ടിയാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് എസ്. രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപിയിൽ ചേരുന്നത് 5 ഉപാധികളുടെ അടിസ്ഥാനത്തിൽ ആണെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. ഇന്ദിരാഗാന്ധി നടപ്പിലാക്കിയ കേന്ദ്ര വനസംരക്ഷണ നിയമത്തിൽ കാതലായ മാറ്റങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കേന്ദ്രം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുമോയെന്ന ചോദ്യത്തിനു രാജേന്ദ്രനു വ്യക്തമായ ഉത്തരം നൽകിയില്ല.
കഴിഞ്ഞ ദിവസമാണ് ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് റെജി ലൂക്കോസ് അംഗത്വം സ്വീകരിച്ചത്. ചാനൽ ചർച്ചകളിൽ സ്ഥിരമായി ഇടതുപക്ഷത്തിന്റെ മുഖമായിരുന്നു റെജി ലൂക്കോസ്. ബിജെപിയെ പല സമയത്തും നിശിതമായി വിമർശിച്ചിരുന്നു. അദേഹത്തിന്റെ പാർട്ടി ചുവടുമാറ്റം വലിയ അമ്പരപ്പാണ് പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ഉണ്ടാക്കിയത്.
-
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം












Click it and Unblock the Notifications