കോണ്‍ഗ്രസില്‍ വീണ്ടും മക്കള്‍ രാഷ്ട്രീയം!!! അന്നെതിർത്തത് ആന്റണി... ഇന്ന് മകൻ അനില്‍ രാഷ്ട്രീയത്തിൽ
Recommended Video

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്കാലത്തേയും ആദര്‍ശധീരനായ നേതാവാണ് എകെ ആന്റണി. മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത ആളാണ്. അഴിമതി വിരുദ്ധതയാണ് മുഖമുദ്ര.
എന്നാല്‍ ഇപ്പോള്‍ എകെ ആന്റണിയുടെ മകനും രാഷ്ട്രീയത്തിലേക്കെത്തിയിരിക്കുകയാണ്. അനില്‍ കെ ആന്റണിയെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഒറ്റയടിക്ക് നൂലില്‍ കെട്ടിയിറക്കിയതല്ല അനില്‍ ആന്റണിയെ എന്നും വ്യക്തമാക്കുന്നുണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കരുത്ത് തെളിയിച്ച ആളാണ് അനില്‍ ആന്റണി.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളില്‍ നിന്നില്‍ ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്റ് എന്‍ജിനീയറങ്ങിലും ബിരുദം നേടി. നിലവില്‍ നവൂതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഓണററി എക്‌സിക്യൂട്ടീവ് മെമ്പറും ആണ്.
എകെ ആന്റണിയുടെ ഭാര്യയായ എലിസബത്ത് ആന്റണിയാണ് നവൂതന്‍ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റും. ആന്റണിയുടെ മറ്റൊരു മകനായ അജിത് ആന്റണിയും നവൂതയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും ഇവര്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം എന്ന് തരൂര്‍ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കെ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചിരിക്കുന്നത്.












Click it and Unblock the Notifications