കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺസ്റ്റബിൾ ആയിത്തന്നെ വിരമിക്കുന്ന പരിതാപകരമായ പൊലീസ് ചരിത്രം തിരുത്തിയ കോടിയേരി: ജേക്കബ് പുന്നൂസ്

Google Oneindia Malayalam News

കണ്ണൂർ: അന്തരിച്ച സി പി എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണനെക്കുറിച്ച് വികാര നിർഭരമായ കുറിപ്പുമായി മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്. കേരളജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്നാണ് ജേക്കബ് പുന്നൂസ് കുറിക്കുന്നത്.

പോലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയവ്യക്തിയാണ് നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേർപാടെന്നും അദ്ദേഹം കുറിക്കുന്നു. ജേക്കബ് പുന്നൂസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അതീവ ദുഃഖത്തോടെയാണീ വാക്കുകൾ കുറിയ്ക്കുന്നത്

അതീവ ദുഃഖത്തോടെയാണീ വാക്കുകൾ കുറിയ്ക്കുന്നത്.കേരളജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തര മന്ത്രി. കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽനിന്നു, യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ ഹെഡ്കോണ്‍സ്റ്റബിള്‍
23 കൊല്ലത്തിൽ എ എസ് ഐ റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.

അടിമുടി രാഷ്ട്രീയക്കാരനെന്ന് സതീശന്‍, രാഷ്ട്രീയത്തിന് അതീതമായി സൗഹൃദമുണ്ടെന്ന് ഉമ്മന്‍ ചാണ്ടിഅടിമുടി രാഷ്ട്രീയക്കാരനെന്ന് സതീശന്‍, രാഷ്ട്രീയത്തിന് അതീതമായി സൗഹൃദമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി

അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസ് വഴി

അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസ് വഴി പോലീസുകാർകുടും ബമിത്രങ്ങളായും സ്റ്റുഡന്റ്പോലീസ്കേഡറ്റ് പദ്ധതിവഴിപോലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും അധ്യാപകർ സ്കൂളിലെ പോലീസ് ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന് എക്സ്സർവീസ് കാരെ ഹോംഗാർഡുകളാക്കി പോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.

കേരളത്തിൽ ആദ്യമായി തണ്ടർബോൾട്ട്

കേരളത്തിൽ ആദ്യമായി തണ്ടർബോൾട്ട് കമാന്‍ഡുകളുള്ള ബറ്റാലിയനും തീരദേശപോലീസും കടലിൽപോകാൻ പോലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന് പോലീസിനെ വിളിക്കുന്ന സിവിൽ പോലീസ് ഓഫീസർ എന്നവിളിപ്പേര് പോലീസിനുനൽകിയത് ശ്രീ കോടിയേരിആണ്.

ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവും

ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പോലീസ് ആക്ട് നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും ഇന്റർനെറ്റ് കണക്ഷന്‍ നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക്‌അനുഭവ വേദ്യമാക്കിയതും അദ്ദേഹം. ട്രാഫിക് ബോ ധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽ ആദ്യമായി, ഒരു Mascot. "പപ്പു സീബ്ര " കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!!

മൊബൈൽഫോൺ എന്നത് സ്വകാര്യ ഉദ്യോഗസ്ഥരുടെ

മൊബൈൽഫോൺ എന്നത് സ്വകാര്യ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി,സ്റ്റേഷനു കളിൽജോലിഎടുക്കുന്ന പോലീസുകാർക്ക് സർക്കാർചെലവിൽ ഔദ്യോഗിക മൈബൈല്‍ കണക്ഷന്‍ നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു. അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പോലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയവ്യക്തിയാണ് നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേർപാട്. അഭിവാദനങ്ങൾ

മക്കള്‍ തകര്‍ത്ത പ്രതിച്ഛായ; അവധിയെടുത്ത് പിന്മാറ്റം, രാഷ്ട്രീയ വഴികളില്‍ കോടിയേരി താണ്ടിയ വിവാദങ്ങള്‍മക്കള്‍ തകര്‍ത്ത പ്രതിച്ഛായ; അവധിയെടുത്ത് പിന്മാറ്റം, രാഷ്ട്രീയ വഴികളില്‍ കോടിയേരി താണ്ടിയ വിവാദങ്ങള്‍

English summary
Former DGP Jacob Punnoos remembers late CPM Polit buro Member Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X