India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീ ഒരു പെണ്ണല്ലേ നിന്നെ കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ' ; പൊലീസിലെ വിവേചനങ്ങൾ തുറന്നടിച്ച് ആര്‍.ശ്രീലേഖ

Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ് വിഭാഗത്തിലെ വിവേചനങ്ങൾ വെളിപ്പെടുത്തി മുൻ ഡിജിപി ആര്‍ ശ്രീലേഖ. സ്ത്രീയാണ് എന്ന കാരണത്താൽ പല തരം വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീലേഖ പറയുന്നു.

ഇപ്പോഴും പലതരം വിവേചനങ്ങൾ നേരിടുകയാണ്. എന്നാൽ അതിനെ ഒന്നും കാര്യമാക്കുന്നില്ലെന്നും ശ്രീലേഖ വ്യക്തമാക്കുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയായ 'ആര്‍ജ്ജവ 2022' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് ആർ ശ്രീലേഖ പ്രതികരിച്ചത്.

ഞാനും പുരുഷന്മാർ എഴുതിയ പരീക്ഷ പാസ്സായി വന്നു. എന്നിട്ടും തനിക്ക് എതിരെ പല തരം വിവേചനങ്ങൾ മേഖലയിൽ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ, ആ വിവേചനങ്ങൾ താൻ മുഖ വിലയ്ക്ക് എടുത്തില്ല.

1

ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ ; -

ഇത്തരം ചിന്താഗതി ഉണ്ടെങ്കിൽ നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല. സ്ത്രീയാണ് എന്ന കാരണത്താൽ പല തരം വിവേചനങ്ങൾ നേരിടേണ്ടി വന്നു. വേതനത്തിന്റെ തുല്യത ഇല്ല എന്ന് നിങ്ങളിൽ പലരും പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ഒരു അത്ഭുതവുമില്ല. കാരണം , ഒരു ലേഡി ഐ പി എസ് ഓഫീസർ എന്ന നിലയിൽ പുരുഷന്മാർ എഴുതിയ അതേ പരീക്ഷ എഴുതിയാണ് ഞാനും എഴുതിയത്. അതുപോലെ തന്നെ, ട്രെയിനിങും ഞാൻ പാസായി.

സർക്കാരിന് പണമില്ല; കേരള പൊലീസിന് ഇന്ധനമില്ല; കടം വാങ്ങാൻ നിർദ്ദേശംസർക്കാരിന് പണമില്ല; കേരള പൊലീസിന് ഇന്ധനമില്ല; കടം വാങ്ങാൻ നിർദ്ദേശം

2

പദവിയിൽ എത്തിയ എനിക്ക് നേരെ പല തരം വിവേചനം ഡിപ്പാർട്മെന്റ് ഉയർത്തി. എന്നാൽ, ഞാൻ അത് കാര്യമാക്കുന്നില്ല. ആ സമയത്ത് ഒതുക്കപ്പെടുകയും നീ ഒരു പെണ്ണല്ലേ നിന്നെ കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ എന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു. ആംഡ് പൊലീസ് ബറ്റാലിയന്റെ തലപ്പത്ത് ഇരുത്താമോ എന്ന് ഞാൻ ചോദിച്ചിരുന്നു. അത് പുരുഷന്മാരുടെ മാത്രം സ്ഥലമാണ് ഒരു സ്ത്രീ എങ്ങനെ ഇരിക്കും എന്ന് ഒരു ഡി ജി പി ഉത്തരം പറഞ്ഞു. ആ ഡി ജി പിയ്ക്ക് വിവരമില്ല എന്ന് വിചാരിച്ചാൽ മതി.

3

അങ്ങനെ ഒരു ചിന്താഗതി ഉണ്ടാക്കിയെടുത്താൽ ഒരാൾക്കും നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ല', - ആർ ശ്രീലേഖ പറഞ്ഞു.അതേസമയം, കലൂരിലുള്ള 'അമ്മ' ഓഫീസില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി കെ കെ ശൈലജയായിരുന്നു വിശിഷ്ടാതിഥി. സ്ത്രീകള്‍ വര്‍ഷങ്ങളോളം അതിക്രമങ്ങള്‍ സഹിച്ച് ഒടുവില്‍ തുറന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. മോശമായ പെരുമാറ്റം ഉണ്ടായാല്‍ സ്ത്രീകള്‍ അപ്പോള്‍ പ്രതികരിക്കണമെന്നും മുന്‍ ആരോഗ്യമന്ത്രി കെ . കെ ശൈലജ ചടങ്ങിൽ വ്യക്തമാക്കി.

'സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതം'; മുന്നറിയിപ്പ് നൽകി സി വി വർഗീസിന്റെ പ്രസംഗം'സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതം'; മുന്നറിയിപ്പ് നൽകി സി വി വർഗീസിന്റെ പ്രസംഗം

4

കെ കെ ശൈലജയുടെ വാക്കുകൾ ; -

'ഒരു കാര്യത്തില്‍ എനിക്ക് എതിര്‍പ്പുണ്ട്. ചിലര്‍ പറയുന്നത് കേള്‍ക്കാം വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാന്‍ എന്തിന് വര്‍ഷങ്ങളോളം കാത്തു നില്‍ക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോള്‍ പറയണം. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം. ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആര്‍ജവമില്ലെങ്കില്‍ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നില്‍ക്കണം,' കെകെ ശൈലജ പറഞ്ഞു.

5

ഇതിന് പുറമെ, പരിപാടിക്കിടെ നടി ഭാവനയുടെ തുറന്നു പറച്ചിലിനെ കെ കെ ശൈലജ അഭിനന്ദിച്ചു. താന്‍ ഇരയല്ല അതി ജീവിതയാണെന്ന് ഒരു പെണ്‍കുട്ടി പറയാന്‍ തയ്യാറായത് വലിയ മാറ്റമാണെന്നും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താരസംഘടനകള്‍ക്ക് കഴിയണമെന്നും കെകെ ശൈലജ പറഞ്ഞു. സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകളും അതുകേള്‍ക്കാന്‍ സംഘടനകളും തയ്യാറാകണമെന്നും കെകെ ശൈലജ പറഞ്ഞു.

cmsvideo
  മൊബൈൽ ഫോൺ തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് ഈ ഉദ്യോഗസ്ഥർ
  English summary
  Former DGP R Sreelekha reveals discrimination in kerala police force goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X