വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്: സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി
ദില്ലി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പരാതിയില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. പരാതിയില്‍ ത്വരിത അന്വേഷണം വേണ്ടെന്ന് നേരത്തേ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്.
വ്യാജ പരാതിയുമായി കോടതിയെ സമീപിച്ചെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരനായ സിപിഎം നേതാവ് എജെ സുകോര്‍ണയ്ക്ക് കോടതി 25,000 രൂപ പിഴയും വിധിച്ചു. പൊതുതാത്പര്യ ഹരജിയായി വരുന്ന ഇത്തരം വ്യാജ പരാതികള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

രണ്ട് പരാതികളാണ് സുകാര്‍ണോ തിരുവനന്തപുരം വിജിലെന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കെ എസ് എഫ് സി ചെയര്മാന് ആയിരിക്കെ സെന്‍കുമാര്‍ അനധികൃതമായി അമ്പത് കോടി രൂപയുടെ ലോണ്‍ അനുവദിച്ചെന്നും 2016 ജൂണ്‍ മുതല്‍ മെഡിക്കല്‍ അവധി എടുക്കുകയും ആ സമയത്തെ ശമ്പളം ലഭിക്കാന്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കുകയും ചെയ്തുവെന്നായിരുന്നു പരാതികള്‍.
പരാതികളില്‍ തിരുവനന്തപുരം വിജിലെന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തിരുന്നു. ഇതിനെതിരെ സുകാര്‍ണോ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications