തലയ്ക്ക് തല്ലിയ എസ്എഫ്‌ഐക്ക് അറിയില്ല, ആരാണ് ടി പി ശ്രീനിവാസന്‍?
മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദേശകാര്യ വിദഗ്ധനുമായ ടി പി ശ്രീനിവാസനെ മര്‍ദ്ദി വിപ്ലവകാരികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധമെന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന ആളെ, അതാരായാലും തല്ലി താഴെയിടുക എന്നാണ് എന്ന് ധരിച്ചുവശായ എസ് എഫ് ഐക്കാര്‍ക്ക് അറിയുമോ ടി പി ശ്രീനിവാസന്‍ ആരാണെന്ന്.
ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയപ്പോഴാണ് ടി പി ശ്രീനിവാസനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. തലയ്ക്കും മുഖത്തും അടിയേറ്റ് അദ്ദേഹം നിലത്ത് വീഴുമ്പോള്‍ പോലീസുകാര്‍ നോക്കിനിന്നും എന്നാണ് റിപ്പോര്‍ട്ട്. അടിച്ച് നിലത്തിട്ട എസ് എഫ് ഐക്കാര്‍ക്ക് മാത്രമല്ല, നോക്കി നിന്ന പോലീസുകാര്‍ക്കും അറിയില്ല ആരാണ് ടി പി ശ്രീനിവാസനെന്ന്. കാണൂ...

ടി പി ശ്രീനിവാസന്‍
വിദേശകാര്യ രംഗത്ത് മലയാളത്തിന്റെ അഭിമാനമാണ് തെറ്റാലില്‍ പരമേശ്വര്‍ പിള്ള ശ്രീനിവാസന്‍ എന്ന ടി പി ശ്രീനിവാസന്‍. 1944 ല്‍ കായംകുളത്തായിരുന്നു ജനനം

ഉന്നത സ്ഥാനങ്ങളില്‍
ഓസ്ട്രിയയിലേയും കെനിയയിലേയും ഇന്ത്യന്‍ അമ്പാസഡറും ഹൈക്കമ്മീഷണറുമായിരുന്നു. 1967 ലാണ് ഐ എഫ് എസ് ലഭിച്ചത്. നാലു പതിറ്റാണ്ട് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ഉദ്യേഗസ്ഥനാണ്.

ഇന്ത്യയുടെ പ്രതിനിധി
ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവ ഏജന്‍സിയില്‍ ഇന്ത്യയുടെ ഗവര്‍ണറുമാണ് ടി പി ശ്രീനിവാസന്‍

ഇന്ത്യയ്ക്ക് വേണ്ടി
1992ലെ ഭൗമ ഉച്ചകോടി മുതല്‍ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര നെഗോസിയേഷന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ശ്രീനിവാസനാണ്

തുമ്മാരുകുടി പറയുന്നത്
സാധാരണ പത്തു മലയാളികകള്‍ക്ക് അവരുടെ ജീവിതകാലത്ത് സാധ്യമാകാത്തത്ര അനുഭവങ്ങളുടേയും സൗഹൃദങ്ങളുടേയും ഉടമയായ ടി പി ശ്രീനിവാസനെക്കുറിച്ച് സാധാരണ മലയാളികള്‍ക്ക് ഒന്നുമറിയില്ല. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല - എന്നാണ് പ്രശസ്ത എഴുത്തുകാരന്‍ മുരളി തുമ്മാരുകുടി എഴുതുന്നത്.

അതിനുള്ള കാരണം
ഒരു ചാനലുകാരും ഓണക്കാലത്ത് റ്റി പി എസി.നെപ്പറ്റി കൊച്ചുവിശേഷങ്ങള്‍ സംപ്രേക്ഷണം ചെയ്യാറില്ല. ഒരു മുഖ്യധാരാപത്രവും അദ്ദേഹത്തോടുള്ള നീണ്ട ഇന്റര്‍വ്യൂവും ആയി ഓണപ്പതിപ്പുകള്‍ ഇറക്കാറുമില്ല - തുമ്മാരുകുടി പറഞ്ഞുവെക്കുന്നു. പിന്നെ എസ് എഫ് ഐക്കാര്‍ ടി പി എസിനെ തല്ലിയതിലെന്ത് അത്ഭുതം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications