മുന്‍ ഡിവൈഎസ്പി രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്; ദുരൂഹതയില്ലെന്ന് പൊലീസ്
കൊച്ചി: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ ഡിവൈഎസ്പി കെ.രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്. സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയതിന് ഇദ്ദേഹത്തിന്റെം പെന്‍ഷനും ആനുകൂല്യങ്ങളും ഇടതു സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. സിപിഎം സര്‍ക്കാരിന്റെ വേട്ടയാടല്‍ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അപകടം. ദസംഭവത്തില് ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തു വന്ന സ്കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്ണന് ബെംഗളുരുവില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലേക്കെത്തിയത്. തന്റെ പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിനെതിരെ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോള്‍ അദ്ദേഹമതു പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്നായിരുന്നു രാധാകൃഷ്ണന് വെളിപ്പെടുത്തിയിരുന്നത്. താന്‍ ആത്മഹത്യയുടെ വക്കിലാണ് എന്നു പറഞ്ഞപ്പോള്‍ അതാണ് നല്ലതെന്നു പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചു വിട്ടെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തനിക്ക് നേരെ ഏത് നിമിഷവും അക്രമണം ുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടിയ രാധാകൃഷ്ണന് ആറ് മാസം മുന്‍പാണ് വിരമിച്ചത്. ഇപ്പോള്‍ കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ചീഫ്. ആ ജോലിയും നഷ്ടമായേക്കാമെന്ന ആശങ്കിയലാണ്. തകര്‍ന്ന് പോയ തന്റെ ജീവിതത്തേക്കുറിച്ച് അദ്ദേഹം പറയുന്നത്. സി.പി.എമ്മിന്റെ ഉപദ്രവമാണ് എല്ലാത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ ആക്ഷേപം.
ഫസല്‍ വധത്തില്‍ സിപിഎം നേതാക്കളായ കാരായി രാജന്, ചന്ദ്രശേഖരന് എന്നിവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനായിരുന്നു. ആര്‍എസ്എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും വൈരാഗ്യത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്ത ശേഷം വിരമിക്കും വരെ തിരിച്ചെടുത്തിട്ടുണ്ടായിരുന്നില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയേ കണ്ടപ്പോളും അദ്ദേഹത്തില്‍ നിന്നും അധിക്ഷേപമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോഴും അതാണ് നല്ലതെന്ന് പറഞ്ഞ് അദ്ദേഹം ഇറക്കിവിട്ടുവെന്നും രാധാകൃഷ്ണന് പറഞ്ഞിരുന്നു.
നാലര വര്‍ഷം നീണ്ട സസ്പെന്ഷന് കാലയളവിലെ ആനുകൂല്യങ്ങളോ പെന്‍ഷനോ നല്‍കാത്തതാണ് ഐപിഎസുകാരനായ രാധാകൃഷ്ണന് ജീവിക്കാനായി സെക്യൂരിറ്റികാരന്റെ വേഷമണിഞ്ഞത്. സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും കണ്ടഭാവമില്ലെന്നും രാധാകൃഷ്ണന് പറഞ്ഞിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications