'പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കില്‍ ഞാന്‍ രാജി വെക്കേണ്ടി വന്നേനെ'; പരിഹാസവുമായി അബ്ദുറബ്ബ്
അന്നൊക്കെ ചോദ്യപ്പേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുകയും,അഞ്ചാറ് കെ എസ് ആര്‍ ടി സി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും,

മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചുവന്ന മഷികൊണ്ടായിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. കാലങ്ങളായി പൊതുപരീക്ഷകല്‍ക്ക് ഉപയോഗിക്കുന്ന ചോദ്യക്കടലാസ് അച്ചടിക്കുന്നത് കറുത്ത മഷിയിലാണ്. വ്യക്തമായി വായിക്കാനുള്ള സൗകര്യം പരിഗണിച്ചായിരുന്നു അത്. എന്നാല്‍ വെള്ളിയാഴ്ച ആരംഭിച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി സെക്കന്‍ഡ് ലാഗ്വേജ്, സംസ്‌കൃതം, മലയാളം , ഹിന്ദി എന്നീ ഭാഷകളുടെ ചോദ്യപ്പേപ്പറുകളാണ് ചുവന്ന മഷിയില്‍ അച്ചടിച്ചത്.

ഞാന്‍ രാജി വെക്കേണ്ടി വന്നേനെ
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കില്‍ ഞാന്‍ രാജി വെക്കേണ്ടി വന്നേനെ എന്നാണ് അബ്ദുള്‍ റബ്ബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. അബ്ദുള്‍ റബ്ബിന്റെ വാക്കുകളിലേക്ക്...

ഒരു ചന്ദ്രക്കല കണ്ടാല്‍
പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയില്‍.. ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കില്‍ ഞാന്‍ രാജി വെക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപ്പേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുകയും,
അഞ്ചാറ് കെ എസ് ആര്‍ ടി സ്ി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍ വരെ കയറി ചാക്യാര്‍കൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം 'പാരമ്പര്യ കല'കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്- അബ്ദുള്‍ റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

ചുവപ്പിന് എന്താണ് കുഴപ്പം
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ചുവപ്പിന് എന്താണ് കുഴപ്പമെന്നും അതൊരു പ്രശ്‌നമായി എടുക്കേണ്ടതില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടക്കുന്നതിനാല്‍ ചോദ്യപ്പേപ്പര്‍ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.

ചുവപ്പില്‍ അച്ചടിച്ചതിനെതിരെ
കറുപ്പിന് പകരം ചുവപ്പില്‍ അച്ചടിച്ചതിനെതിരെ വിദ്യാര്‍ത്ഥികളും സമിശ്ര പ്രതികരണമാണ് നടത്തിയത്. ചുവപ്പ് നിറം പ്രശ്‌നമല്ലെന്നായിരുന്നു ചില വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്. ചിലര്‍ പറയുന്നത് അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടായെന്നാണ്. സംസ്ഥാനത്ത് 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്.












Click it and Unblock the Notifications