മുന്‍ ഫുട്‌ബോള്‍ താരം സി ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു.
കൊണ്ടോട്ടി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി ജാബിര്‍ വാഹനാപകടത്തില്‍
മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മില്ലുംപടിയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ജാബിര്‍ ഓടിച്ച കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം മുതലാണ് ജാബിറിലെ ഫുട്‌ബോള്‍ താരത്തെ കായികലോകം തിരിച്ചറിഞ്ഞത്.
1991 ല്‍ ജാബിര്‍ കേരള പോലീസില്‍ ചേര്‍ന്നു. 1994-95 വര്‍ഷത്തെ നെഹ്‌റു കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചു. റൈറ്റ് വിങ് ബാക്കായിരുന്നു ജാബിറിന്റെ പൊസിഷന്‍.

1994 മുതല്‍ 96 വരെ സന്തോഷ് ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആദ്യമായി ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമിലും ജാബിറിന്റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ട് വര്‍ഷമായി എംഎസ് പിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു.












Click it and Unblock the Notifications