എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിനെ നിയമം പഠിപ്പിച്ചു.. പാവാട അഷറഫിനെ പോലീസ് പൊക്കി!!!
കോഴിക്കോട്: എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിനെ നിയമം പഠിപ്പിച്ച കഞ്ചാവ് കേസിലെ മുന്‍ പ്രതിയെ പോലീസ് പൊക്കി. എക്സൈസ് കമ്മീഷ്ണറായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോടെത്തിയ സിംഗ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കളക്ടറേറ്റില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു അദ്ദേഹം.
യോഗത്തിന് മുമ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെനെത്തിയ ഋഷിരാജ് സിംഗിനോട് ഹാളിന്റെ പിന്നില്‍ നിന്ന് ഒരു ചോദ്യമുയര്‍ന്നു. കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം.

എക്സൈസ് കമ്മീഷ്ണര്‍ ഉത്തരം നല്കിയപ്പോള് അടുത്ത ചോദ്യം വന്നു. കഞ്ചാവു കേസിലെ പ്രതികള്‍ക്ക് കടുത്ത സിക്ഷ നല്‍കുമോ, നിയമം പരിഷ്കരിക്കുമോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. ഒടുവില്‍ എക്സൈസ് കമ്മീഷ്ണറെ നിയമം പടിപ്പിക്കുന്ന അവസ്ഥവന്നു.
ഇതുവരെ കാണാത്ത മാധ്യമപ്രവര്‍ത്തകനെയും അസ്വഭാവികമായ ചോദ്യങ്ങളും കണ്ട് മറ്റ് മാധ്യമ പ്രവര്‍ത്തകരുടെ നെറ്റി ചുളിഞ്ഞു. പ്രസ് കോണ്‍ഫറന്‍സില്‍ ഇടപെട്ട് ചോദ്യം ചെയ്യാനാകില്ലല്ലോ. പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ലെന്ന് മനസിലാകുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പൊതു ജനത്തിന്റെ പ്രതിനിധിയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ആന്വേഷിച്ചപ്പോഴാണ് ഇയള് കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്ന പാവാട അഷറഫ് ആണെന്ന് മനസിലായത്.
മാധ്യമപ്രവര്‍ത്തകരോട് താന്‍ കഞ്ചാവ് കേസിലെ പ്രതിയായിരുന്നുവെന്നും രണ്ട് തവണ പിഴയടച്ചിട്ടുണ്ടെന്നും അഷറഫ് പറഞ്ഞു. ഇക്കാര്യം പോലീസില്‍ അറിയിച്ചതോടെ നടക്കാവ് എസ്ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി അഷറഫിനെ പിടികൂടി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications