കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിനെ നിയമം പഠിപ്പിച്ചു.. പാവാട അഷറഫിനെ പോലീസ് പൊക്കി!!!

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിനെ നിയമം പഠിപ്പിച്ച കഞ്ചാവ് കേസിലെ മുന്‍ പ്രതിയെ പോലീസ് പൊക്കി. എക്‌സൈസ് കമ്മീഷ്ണറായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോടെത്തിയ സിംഗ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കളക്ടറേറ്റില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു അദ്ദേഹം.

യോഗത്തിന് മുമ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെനെത്തിയ ഋഷിരാജ് സിംഗിനോട് ഹാളിന്റെ പിന്നില്‍ നിന്ന് ഒരു ചോദ്യമുയര്‍ന്നു. കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം.

Rishi Raj Singh

എക്‌സൈസ് കമ്മീഷ്ണര്‍ ഉത്തരം നല്‍കിയപ്പോള്‍ അടുത്ത ചോദ്യം വന്നു. കഞ്ചാവു കേസിലെ പ്രതികള്‍ക്ക് കടുത്ത സിക്ഷ നല്‍കുമോ, നിയമം പരിഷ്‌കരിക്കുമോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. ഒടുവില്‍ എക്‌സൈസ് കമ്മീഷ്ണറെ നിയമം പടിപ്പിക്കുന്ന അവസ്ഥവന്നു.

ഇതുവരെ കാണാത്ത മാധ്യമപ്രവര്‍ത്തകനെയും അസ്വഭാവികമായ ചോദ്യങ്ങളും കണ്ട് മറ്റ് മാധ്യമ പ്രവര്‍ത്തകരുടെ നെറ്റി ചുളിഞ്ഞു. പ്രസ് കോണ്‍ഫറന്‍സില്‍ ഇടപെട്ട് ചോദ്യം ചെയ്യാനാകില്ലല്ലോ. പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ലെന്ന് മനസിലാകുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പൊതു ജനത്തിന്റെ പ്രതിനിധിയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ആന്വേഷിച്ചപ്പോഴാണ് ഇയള്‍ കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്ന പാവാട അഷറഫ് ആണെന്ന് മനസിലായത്.

മാധ്യമപ്രവര്‍ത്തകരോട് താന്‍ കഞ്ചാവ് കേസിലെ പ്രതിയായിരുന്നുവെന്നും രണ്ട് തവണ പിഴയടച്ചിട്ടുണ്ടെന്നും അഷറഫ് പറഞ്ഞു. ഇക്കാര്യം പോലീസില്‍ അറിയിച്ചതോടെ നടക്കാവ് എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി അഷറഫിനെ പിടികൂടി.

English summary
In a surprise development a former narcotics offender posed questions to excise commissioner, Rishiraj siingh during an interaction with media at kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X