• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍, പോലീസ് മേധാവി... നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ പങ്കെടുത്ത് നിരവധി പ്രമുഖര്‍. ഹൈക്കോടതി മുന്‍ ജഡ്ജിമാരായ പിഎന്‍ രവീന്ദ്രന്‍, ചിദംബരേഷ്, മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍ തുടങ്ങി ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇനിയും ഒട്ടേറെ പ്രമുഖര്‍ പാര്‍ട്ടിയുടെ കൊടിപിടിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മുന്‍ ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം ഗോപിനാഥന്‍, കെ രവികുമാര്‍, ഡോ. പ്രസന്നകുമാര്‍, തോമസ് പി ജോസഫ്, സിപിഐ ഉദയംപേരൂര്‍ മഹിള കമ്മിറ്റി ഭാരവാഹി അമ്പിളി തുടങ്ങി മറ്റ് അനേകം പേരും ബിജെപിയില്‍ ചേര്‍ന്നു.

പ്രശസ്ത ഫുട്‌ബോള്‍ പരിശീലകന്‍ ടികെ ചാത്തുണ്ണി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ശ്രീധരന് വേണ്ടി തൃശൂര്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണ് എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് സീറ്റിലും അദ്ദേഹത്തിന് പേര് കേള്‍ക്കുന്നുണ്ട്. അധികം വൈകാതെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വിജയ യാത്ര കൊച്ചിയിലെത്തിയിരിക്കെ ഇന്ന് പ്രത്യേക നേതൃ യോഗം ചേരുന്നുണ്ട്.

cmsvideo
  സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

  ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

  നടന്‍ സുരേഷ് ഗോപി തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കണമെന്ന ആവശ്യം ശക്തമാണ്. കെ സുരേന്ദ്രന്‍ പത്തനംതിട്ടയിലെ കോന്നിയില്‍ മല്‍സരിച്ചേക്കും. വി മുരളീധരന് കഴക്കൂട്ടമാണ് സാധ്യത കല്‍പ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിച്ച 40 മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വം ബെംഗളൂരു ആസ്ഥാനമായ സംഘത്തെ ഉപയോഗിച്ച് പ്രത്യേക സര്‍വ്വെ സംഘടിപ്പിച്ചിരുന്നു. 20 സീറ്റില്‍ ബിജെപിക്ക് സാധ്യത വര്‍ധിച്ചു എന്നാണ് അവരുടെ സര്‍വ്വെ റിപ്പോര്‍ട്ടിലുള്ളത്. തുടര്‍ന്നാണ് സിനിമാ താരങ്ങളെയും പൊതുസമ്മതരെയും മല്‍സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്. ശബരിമല, ലൗ ജിഹാദ് വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം.

  തനിക്കെതിരെ അപരനെ ഇറക്കുമോ? ഒരിക്കലും നടക്കില്ലെന്ന് ധര്‍മജന്‍, പ്രതികരണം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കിടെ

  വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Former Hugh Court Justice and DGP Joins BJP at Function in Ernakulam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X