കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ ഭരണത്തിലേറാന്‍ പോകുകയാണ്. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയാല്‍ കേരളത്തില്‍ താമര വിരിഞ്ഞാല്‍ ചില സര്‍പ്രൈസുകള്‍ നടപ്പാക്കുമെന്ന് സൂചന നേരത്തേ തന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയിരുന്നു. എന്നാല്‍ അധ്യക്ഷന്‍റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി മോദി തരംഗത്തില്‍ പോലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

<strong>എച്ച്ഡി ദേവഗൗഡയെ ചതിച്ചതാ!! പാലം വലിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍! വീണ്ടും പൊട്ടിത്തെറി?</strong>എച്ച്ഡി ദേവഗൗഡയെ ചതിച്ചതാ!! പാലം വലിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍! വീണ്ടും പൊട്ടിത്തെറി?

എന്നാല്‍ വിജയിച്ചില്ലേങ്കിലും കേരളത്തില്‍ പാലമിടാന്‍ ഉറപ്പിച്ചിരിക്കുകയാണ്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം തന്നെ കേരളത്തില്‍ എത്തുന്നുവെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥനാണ് നറുക്ക് വീണിരിക്കുന്നത്.വിശദാംശങ്ങളിലേക്ക്

കൂട്ടലുകള്‍ തെറ്റി

കൂട്ടലുകള്‍ തെറ്റി

കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ ഇത്തവണയും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുകയാണെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അമിത് ഷായുടെ കണക്ക് കൂട്ടലുകള്‍ തെറ്റി.

കേന്ദ്ര മന്ത്രി പദവി

കേന്ദ്ര മന്ത്രി പദവി

അതേസമയം കേരളത്തില്‍ വേരുറപ്പിക്കാന്‍ മറ്റ് ചില നീക്കങ്ങള്‍ അമിത് ഷാ അണിയറിയില്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തോല്‍വി രുചിച്ചെങ്കിലും കുമ്മനം രാജശേഖരനെയോ വി മുരളീധരനെയോ മന്ത്രിയാക്കിയേക്കുമെന്നായിരുന്നു സൂചനകള്‍.

സംസ്ഥാന നേതാക്കളല്ല

സംസ്ഥാന നേതാക്കളല്ല

എന്നാല്‍ സംസ്ഥാന നേതാക്കളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസിനെ രണ്ടാം നരേന്ദ്ര മോദിയില്‍ ഉള്‍പ്പെടുത്താനാണത്രേ പുതിയ തിരുമാനം. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയോ മറ്റ് ഏതെങ്കിലും വകുപ്പില്‍ സഹമന്ത്രിയായോ ആനന്ദ് ബോസിനെ നിയമിക്കാനാണ് കേന്ദ്രത്തിന്‍റെ ആലോചനയത്രേ.

മത്സരിപ്പിക്കാന്‍

മത്സരിപ്പിക്കാന്‍

കേരള മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ആനന്ദ് ബോസ് ബിജെപി അനുഭാവം പുലര്‍ത്തുന്ന വ്യക്തിയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി ആനന്ദ് ബോസിനെ ഇറക്കാന്‍ നേരത്തേ ബിജെപി പദ്ധതിയിട്ടിരുന്നു. എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു ആനന്ദ് ബോസ് സ്വീകരിച്ചത്.

ദില്ലി കേന്ദ്രീകരിച്ച്

ദില്ലി കേന്ദ്രീകരിച്ച്

എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉള്‍പ്പെടെ ഇദ്ദേഹം സജീവമായിരുന്നു. നിലവില്‍ മോദി സര്‍ക്കാരുമായി സഹകരിച്ച് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ആനന്ദ് ബോസ്. നിര്‍മ്മിത കേന്ദ്രത്തിന് തുടക്കമിട്ട ആളാണ് ആനന്ദ്.

മോദിയുടെ സ്വപ്ന പദ്ധതികള്‍

മോദിയുടെ സ്വപ്ന പദ്ധതികള്‍

മോദിയുടെ സ്വപ്ന പദ്ധതിയായ സബ്ക് മകാന്‍ സസ്ഥാ മകന്‍ എന്നീ പദ്ധതികളെല്ലാം ആനന്ദ് ബോസാണ് ഏറ്റെടുത്ത് നടത്തിയത്.
കൂടാതെ മത്സ്യ മേഖലയ്ക്ക് കീഴില്‍ പ്രത്യേകം മന്ത്രാലയം രൂപീകരിക്കുന്നതിനായി ബിജെപി നേതൃത്വവുമായി ആനന്ദ് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ബിജെപിയുടെ കണക്ക് കൂട്ടല്‍

ബിജെപിയുടെ കണക്ക് കൂട്ടല്‍

അതുകൊണ്ട് തന്നെ ആനന്ദിന്‍റെ കൂടുതല്‍ സേവനങ്ങള്‍ വരും നാളുകളിലും വേണമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.രണ്ടാം മന്ത്രിസഭയില്‍ കൂടുതല്‍ പ്രൊഫഷണലുകളായ ആളുകളെ ഉള്‍പ്പെടുത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഉരിയാടാതെ

ഉരിയാടാതെ

അതേസമയം ആനന്ദ് ബോസ് കേന്ദ്രമന്ത്രിയാകുമോയെന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ ഉണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ഇവരെ പരിഗണിച്ചേക്കില്ലെന്നാണ് സൂചന.

ഷായുടെ വിമര്‍ശനം

ഷായുടെ വിമര്‍ശനം

പ്രവര്‍ത്തനത്തിലല്ല പദവിയിലാണ് കേരളത്തിലെ നേതാക്കള്‍ക്ക് നോട്ടം എന്ന് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നേരത്തേയും കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി നിലനിന്നിരുന്നു.

അതൃപ്തി പ്രകടിപ്പിച്ചു

അതൃപ്തി പ്രകടിപ്പിച്ചു

മുതിര്‍ന്ന നേതാക്കള്‍ക്ക് കേന്ദ്ര മന്ത്രി പദവി ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നേതൃത്വത്തെ നിരാശയിലാഴ്ച്ചിയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കിയത്. ഇതില്‍ സംസ്ഥാന നേതാക്കള്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

<strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി</strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി

English summary
former ias officer cv anandhabose may be appointed as central minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X