കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീഹാര്‍ ജയിലില്‍ തന്നെ കൊല്ലാന്‍ ശ്രമം നടന്നു, ദുരനുഭവങ്ങളെപ്പറ്റി വികാരധീനനായി ശ്രീശാന്ത്

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: തീഹാര്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. മുന്‍പ് ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പടെയുളളവര്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിനിലാണ് ശ്രീശാന്ത് തീഹാറിലെ ഞെട്ടിയ്ക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.

തീഹാറില്‍ എന്ററെ ജീവനെടുക്കാന്‍ സദാസയമയവും പിന്നിലാളുണ്ടായിരുന്നു. അവരെന്നെ കൊല്ലും മുന്‍പ് അത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു. കൊലപാതകികള്‍, ബാലാത്സംഗം കേസില്‍പ്പെട്ടവര്‍ അങ്ങനെ വലിയൊരു സംഘം ക്രിമിനലുകള്‍ അങ്ങനെ വലിയൊരു ക്രിമിനല്‍ സംഘത്തിനൊപ്പമായിരുന്നു എന്ന സെല്ലിലടച്ചത്. ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു...ചിലര്‍..ശ്രീശാന്ത് പറയുന്നു.

ശ്രീശാന്തും സമ്മതിയ്ക്കുന്നു

ശ്രീശാന്തും സമ്മതിയ്ക്കുന്നു

തീഹാര്‍ ജയിലില്‍ ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമം നടന്നെന്ന് ശ്രീയുടെ സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ മുന്‍പ് പറഞ്ഞിരുന്നു. കൊലപാതകശ്രമം നടന്നുവെന്ന് ശ്രീശാന്തും സമ്മതിയ്ക്കുകയാണ്.

സദാസമയവും

സദാസമയവും

സദാസമയവും തന്റെ പിന്നില്‍ കൊലയാളികളുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ചിലര്‍ ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധം കൊണ്ട് കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയാണ് താന്‍ രക്ഷപ്പെട്ടതെന്നും ശ്രീശാന്ത്

ആത്മഹത്യ ചെയ്താലോ

ആത്മഹത്യ ചെയ്താലോ

കൊലക്കത്തിയ്ക്ക് ഇരയാകുന്നതിനെക്കാള്‍ ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ചിരുന്നതായി ശ്രീശാന്ത് പറയുന്നു

അവര്‍ ആരാണെന്ന് അറിയില്ല

അവര്‍ ആരാണെന്ന് അറിയില്ല

തന്നെ കൊല്ലാന്‍ ശ്രമിച്ചവര്‍ ആരാണെന്നോ അവരെ നിയോഗിച്ചവര്‍ ആരാണെന്നോ തനിയ്ക്കറിയില്ലെന്നും ശ്രീശാന്ത്

പച്ചക്കള്ളം

പച്ചക്കള്ളം

അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ മിക്കതും പച്ചക്കള്ളമായിരുന്നു. രാജീവ് പിള്ളയ്ക്ക് വേണ്ടി ഒരു ഹിന്ദി സിനിമയുടെ സംവിധായകനോട് സംസാരിയ്ക്കുമ്പോഴായിരുന്നു അറസ്റ്റ്

അങ്ങനെ പറഞ്ഞിട്ടില്ല

അങ്ങനെ പറഞ്ഞിട്ടില്ല

അറസ്റ്റ് ചെയ്യുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിയ്ക്കണമെന്നും പറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത്. ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റായിരുന്നു വെന്നും ശ്രീ.

തീവ്രവാദിയോ

തീവ്രവാദിയോ

തീവ്രവാദികളെ കൊണ്ടു പോകും പോലെയാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്ന് ശ്രീശാന്ത്

ഭീഷണി

ഭീഷണി

അമ്മയെ പിടിച്ച് കൊണ്ടു വരും ചേച്ചിയെ അറസ്റ്റ് ചെയ്യും എന്നിങ്ങനെയെല്ലാം പൊലീസ് ഭീഷണിപ്പെടുത്തിയതായും ശ്രീശാന്ത് പറയുന്നു.

അഭിമുഖം

അഭിമുഖം

മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് തീഹാറിലെ ദുരിതാനുഭവങ്ങളെപ്പറ്റി ശ്രീശാന്ത് മനസ് തുറന്നത്

അഭിനയം...അവതാരകന്‍

അഭിനയം...അവതാരകന്‍

സിനിമയിലേയ്ക്ക് അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ശ്രീശാന്ത്. നിലവില്‍ ഫഌവേഴ്‌സ് ചാനലില്‍ അവതാരകന്‍ കൂടിയാണ് ശ്രീശാന്ത്.

English summary
Former Indian Cricket player Sreesanth talking about hisTihar Jail experiences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X