• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിബി മാത്യൂസ് മാപ്പ് ചോദിച്ചു, ചാരസുന്ദരി മറിയം റഷീദയല്ല... നമ്പി നാരായണന്‍ തുറന്നടിക്കുന്നു

  • By Manu

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുറ്റാരോപിതനായിരുന്ന മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മകളുടെ ഭ്രമണപഥമെന്ന തന്റെ പുസ്‌കത്തിലാണ് കോളിളക്കമുണ്ടാക്കിയ ചാരക്കേസിനെക്കുറിച്ച് അദ്ദേഹം തുറന്നടിക്കുന്നത്.

ഗൗരിയുടെ ആത്മഹത്യ... അധ്യാപികമാര്‍ മാത്രമല്ല പ്രിന്‍സിപ്പലും കുരുക്കില്‍, മൊഴിയെടുത്തില്ല, ദുരൂഹത...

ചാരക്കേസ് ആരോപണം ഉയര്‍ന്നതു മുതല്‍ 52 ദിവസം നീണ്ട ജയില്‍വാസും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടതുമെല്ലാം നമ്പി നാരായണന്‍ പുസ്‌കത്തില്‍ കുറിച്ചിട്ടുണ്ട്.

സിബി മാത്യൂസ് മാപ്പു ചോദിച്ചു

സിബി മാത്യൂസ് മാപ്പു ചോദിച്ചു

അന്നു ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സിബി മാത്യൂസ് തന്നോട് മാപ്പു ചോദിച്ചതായി നമ്പി നാരായണന്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സുഹൃത്ത് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ചായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.

കേസില്‍പ്പെടുത്താന്‍ കാരണം

കേസില്‍പ്പെടുത്താന്‍ കാരണം

അന്നത്തെ ഡിജിപിയായിരുന്ന ടിവി മധുസൂദനന്റെ ബോധപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തതെന്നും സിബി മാത്യൂസ് വെളിപ്പെടുത്തിയതായും നമ്പി നാരായണന്‍ പുസ്തകത്തില്‍ കുറിച്ചു.

കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു

കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു

സിബി മാത്യൂസുമായുള്ള കൂടിക്കാഴ്ചയ്ക്ക് തനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ചോദ്യം ചെയ്യലിനിടെയും അദ്ദേഹത്തെ കാണാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷെ രണ്ടര മിനിറ്റ് മാത്രമാണ് അന്നു ചോദ്യം ചെയ്യലിന് ചെലവിട്ടത്. തന്റെ മാന്യത കൊണ്ടാണ് സിബി മാത്യൂസിനെ സുഹൃത്തിന്റെ വീട്ടില്‍ വച്ചു കാണാന്‍ തയ്യാറായതെന്നും നമ്പി നാരായണന്‍ വെളിപ്പെടുത്തി.

ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിനെ സെമിത്തേരിയില്‍ അടക്കാന്‍...

ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിനെ സെമിത്തേരിയില്‍ അടക്കാന്‍...

ഇന്ത്യയുടെ ശാസ്ത്ര കുതിപ്പിനെ സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന അമേരിക്ക-ഫ്രാന്‍സ് അച്ചുതണ്ടിന്റെ അവിഹിത സന്തതിയാണ് താന്‍ അടക്കമുള്ളവരെ കുടുക്കിയതെന്നും നമ്പി നാരായണന്‍ ചൂണ്ടിക്കാട്ടുന്നു.

ചാരസുന്ദരി മറിയം റഷീദയല്ല

ചാരസുന്ദരി മറിയം റഷീദയല്ല

ചാരക്കേസിലെ യഥാര്‍ഥ ചാരസുന്ദരി മറിയം റഷീദയായിരുന്നില്ലെന്നും നമ്പി നാരായണന്‍ വെളിപ്പെടുത്തി. അമേരിക്കക്കാരിയായിരുന്ന ഒരു യുവതിയായിരുന്നു അവര്‍. ഇന്റലിജന്‍സ് ബ്യൂറോ ക്രാക്ക് കൗണ്ടര്‍ മേധാവിയായ രത്തന്‍ സെഗാള്‍ കെട്ടിച്ചമച്ച കഥകളാണ് അക്കാലത്ത് മാധ്യമങ്ങളില്‍ വന്നതെന്നും നമ്പി നാരായണന്‍ വ്യക്തമാക്കുന്നു.

ചാരക്കേസ്

ചാരക്കേസ്

നമ്പി നാരായണനും ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞന്‍മാരും ചേര്‍ന്ന് രാജ്യത്തിന്റെ ശാസ്ത്രരഹസ്യങ്ങള്‍ മാലിദ്വീപ് സ്വദേശിനിക്കു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് പിന്നീട് ചാരക്കേസായി മാറിയത്. 1996ല്‍ നമ്പി നാരായണനെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. 1998ല്‍ സുപ്രീം കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. തന്നെ കേസില്‍ പെടുത്തിയ കേരള പോലീസിലെ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മീഡിയ വണ്‍

English summary
Nambi narayanan reveals about spy case in his new autobiography.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X