Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌ന വെറും മുഖം മാത്രം, സ്വര്‍ണക്കടത്തിന് പിന്നില്‍ ശിവശങ്കറാകാം; എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ

കൊച്ചി: നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്‌മെന്റ്. സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷ് മുഖം മാത്രമായിരുന്നെന്നും എല്ലാത്തിനും പിന്നില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറാകാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്താണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ പറഞ്ഞു. . .

ശിവശങ്കറിന്റെ നിയന്ത്രണത്തില്‍

ശിവശങ്കറിന്റെ നിയന്ത്രണത്തില്‍

കേസില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ് പൂര്‍ണമായും എം ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. എല്ലാ ഇടപാടുകളുടെയും നേട്ടം ശിവശങ്കറിലേക്കാണ് എത്തിയത്. സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്താണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു കോടതിയില്‍ പറഞ്ഞു.

ഒക്ടോബര്‍ 28ന് വിധി പറയും

ഒക്ടോബര്‍ 28ന് വിധി പറയും

എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി എം ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയിവെ വാദത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജസ്റ്റിസ് അശോക് മേനോനാണ് വാദം കേട്ടത്. ഹര്‍ജിയില്‍ ഒക്ടോബര്‍ 28ന് വിധി പറയും.

അറസ്റ്റ് പാടില്ല

അറസ്റ്റ് പാടില്ല

അതേസമയം, വിധി വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. രണ്ട് മണിക്കൂറോളമാണ് ഹര്‍ജിയില്‍ വാദം നിലനിന്നത്. സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി.

പറയാത്ത കാര്യങ്ങള്‍

പറയാത്ത കാര്യങ്ങള്‍

അതേസമയം, എന്‍ഫോഴ്‌സമെന്റ് ഡയറക്ട്‌റേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആരോപിക്കുന്നതെന്ന് ശിവശങ്കറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ആരോപിച്ചു. 2018ല്‍ നടന്ന കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കാന്‍ കമ്പ്യൂട്ടറല്ല, അന്വേഷണവുമായി സഹകരിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+