Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ കാണാന്‍ തോക്കുകളുമായി ഒരു സംഘം, ഉത്തരവ് ലംഘിച്ച് മറ്റൊരാള്‍... മുന്‍ ഡിജിപി പറയുന്നു

കൊച്ചി: തന്റെ ഉത്തരവ് മറികടന്ന് ഒരാള്‍ സോളാര്‍ പ്രതി സരിത എസ് നായരെ ജയിലില്‍ എത്തി കണ്ടെന്ന് മുന്‍ ജയില്‍ ഡിജപി അലക്‌സാണ്ടര്‍ ജേക്കബ്. സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സരിത നാല് പേജുളള കത്തെഴുതിയതിന് തലേദിവസമായിരുന്നു കൂടിക്കാഴ്ച.

ഉത്തരവ് ലംഘിച്ച് സരിതയെ കാണാന്‍ എത്തിയത് ആരാണെന്ന് പിന്നീട് കണ്ടെത്താനായില്ലെന്ന് അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷനെ അറിയിച്ചു. 2013 ജൂലൈ 23 ന് ചിലര്‍ അട്ടക്കുളങ്ങരെ ജയിലിലേയ്ക്ക് മാറ്റിയ സരിതയെ കാണാന്‍ എത്തിയെന്നും. ഇവര്‍ വന്ന ജീപ്പില്‍ തോക്കുണ്ടായിരുന്നുവെന്നും മുന്‍ ജയില്‍ ഡിജിപി.

Saritha 1

ജയില്‍ വാര്‍ഡന്‍ വിവരം തന്നെ ഫോണ്‍ചെയ്ത് അറിയിക്കുന്നത് കണ്ട സംഘം സ്ഥലം വിട്ടെന്നും ഇവരെ കണ്ടെത്താനിയില്ലെന്നും ഡിജിപി. സരിതയെ അട്ടക്കുളങ്ങരയിലേയ്ക്ക് മാറ്റിയ ജിവസം 150 പേര്‍ അവരെ കാണാന്‍ അപേക്ഷ നല്‍കിയിരുന്നു.

Saritha 2

ഇതില്‍ ചില രാഷ്ട്രീയ നേതാക്കളും ഉണ്ടെന്നും അവരുടെ പേര് കേട്ടാല്‍ കമ്മീഷന്‍ വിരണ്ട് പോകുമെന്നും അലക്‌സാണ്ടര്‍ ജേക്കബ്. സരിതയുടെ അമ്മയ്‌ക്കൊപ്പം ആള്‍മാറാട്ടം നടത്തി ഒരാള്‍ ജയിലില്‍ എത്തിയെന്നും. ഇയാള്‍ എത്തിയതിന് ശേഷമാണ് സരിതയ്ക്ക് മനംമാറ്റം ഉണ്ടായതെന്നും മുന്‍ ജയില്‍ ഡിജിപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+