Get Updates
Get notified of breaking news, exclusive insights, and must-see stories!

വെല്‍ഡണ്‍ ഷാഫി പറമ്പില്‍! നിങ്ങള്‍ സംഘികളെ തോല്‍പിച്ചു കളഞ്ഞല്ലോ; യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് സുദീപ്

കൊച്ചി: നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് നടത്തിയ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം ജോജുവിന്റെ സിനിമ മാറിയിട്ടും പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് ഷേണായിസ് തീയേറ്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു.

തീയേറ്ററിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ പോസ്റ്ററില്‍ റീത്ത് വച്ചാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ സമരങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ജഡ്ജി എസ് സുദീപ്.

1

സംഘപരിവാറിനോട് ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പിലാണ് സുദീപിന്റെ പരിഹാസം. സിനിമ മാറിയിട്ടും സിനിമയുടെ പോസ്റ്റര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് തിയേറ്ററിലേയ്ക്ക് ഒരു കൂട്ടര്‍ പ്രകടനം നടത്തിയ വാര്‍ത്ത ഇന്നു വായിച്ചപ്പോള്‍, സംഘപരിവാറിലെ സകല വിവരദോഷികളുടെയും ചിത്രത്തിനു മുമ്പില്‍ മെഴുതിരി കത്തിച്ചു വച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു പോയെന്ന് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

2

സംഘപരിവാറിനോട് ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. നിങ്ങളെ ഞാന്‍ ഒരുപാട് പുച്ഛിക്കുകയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ തെറ്റാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് ഇന്നാണ്. ഇന്നുവരെ ഞാന്‍ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികള്‍ സംഘപരിവാറാണെന്നാണ്.

3

സിനിമ മാറിയിട്ടും സിനിമയുടെ പോസ്റ്റര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് തിയേറ്ററിലേയ്ക്ക് ഒരു കൂട്ടര്‍ പ്രകടനം നടത്തിയ വാര്‍ത്ത ഇന്നു വായിച്ചപ്പോള്‍, സംഘപരിവാറിലെ സകല വിവരദോഷികളുടെയും ചിത്രത്തിനു മുമ്പില്‍ മെഴുതിരി കത്തിച്ചു വച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.

4

എറണാകുളം ഷേണായ്‌സ് തിയേറ്ററില്‍ നിന്ന് 'സ്റ്റാര്‍' എന്ന ചിത്രം മാറിയിട്ടും പോസ്റ്റര്‍ നീക്കാത്തതില്‍ പ്രതിഷേധിച്ച് തിയേറ്ററിലേയ്ക്കു പ്രകടനം നടത്തി, ചിത്രത്തിലഭിനയിച്ച ജോജുവിന്റെ ചിത്രത്തില്‍ റീത്തു വച്ച്, 'നിനക്കും പേപ്പട്ടിക്കും ഒരേ വിധി' എന്നു കൊലവിളി നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുമ്പില്‍ സംഘപരിവാര്‍ നിഷ്പ്രഭമായിപ്പോയി!

5

വെല്‍ഡണ്‍ ഷാഫി പറമ്പില്‍! ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് നടന്‍ ജോജുവില്‍ നിന്നാണെന്ന സത്യം മനസിലാക്കിത്തന്നതിനു നന്ദി! എന്നാലും സംഘപരിവാറിനെ നിങ്ങള്‍ തോല്പിച്ചു കളഞ്ഞല്ലോടാ, മക്കളേ...ഒന്നാം സ്ഥാനം നഷ്ടമായതില്‍ സംഘപരിവാറുകാര്‍ സങ്കടപ്പെടേണ്ടതില്ല, അവരൊക്കെയും നാളെ സംഘപരിവാറില്‍ ചേരാനുള്ളതല്ലേ- സുധീപ് ഫേസ്ബുക്കില്‍ഡ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+