കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ചികിത്സ ഫലപ്രദം, മകളുടെ കാഴ്ചശക്തിയില്‍ പുരോഗതിയുണ്ടെന്ന് കെനിയന്‍ മുന്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

കേരളത്തിലെ ആയൂര്‍വേദ ചികിത്സയിലൂടെ തന്റെ മകളുടെ കാഴ്ചശക്തി മെച്ചപ്പെട്ടതായി കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മൂന്നാഴ്ചകളോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് തന്റെ മകളുടെ കാഴ്ച ശക്തിയില്‍ പുരോഗതിയുണ്ടായതെന്ന് ഒഡിംഗ പറഞ്ഞു. കൂത്താട്ടുകുളത്തെ നേത്ര ചികിത്സ കേന്ദ്രത്തില്‍ നടത്തിയ ആയൂര്‍വേദ ചികിത്സയാണ് ഫലപ്രദമായതെന്ന് ഒഡിംഗ പറഞ്ഞു.

ചരണ്‍ജിത് സിംഗ് ചന്നിയെ കൊട്ടി കേജ്രിവാള്‍, രണ്ട് സീറ്റിലും നിലംതൊടാതെ തോല്‍ക്കും; കാരണംചരണ്‍ജിത് സിംഗ് ചന്നിയെ കൊട്ടി കേജ്രിവാള്‍, രണ്ട് സീറ്റിലും നിലംതൊടാതെ തോല്‍ക്കും; കാരണം

കേരളത്തിലെ കൊച്ചിയില്‍ തന്റെ മകളുടെ നേത്ര ചികിത്സയ്ക്കായാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മകളുടെ കാഴ്ചയില്‍ കാര്യമായ പുരോഗതിയുണ്ട്. ഇപ്പോള്‍ ഏറെക്കുറെ എല്ലാം കാണാം'. ഇത് കുടുംബത്തിന് വലിയ അത്ഭുതമാണ് സമ്മാനിച്ചിരിക്കുന്നതെന്നും ഒഡിംഗ കൂട്ടിച്ചേര്‍ത്തു.

kenya

ആയൂര്‍വേദ ചികിത്സയിലൂടെ കാഴ്ച ശക്തി തിരികെ ലഭിച്ചത് വളരെയധികം ആത്മവിശ്വാസം നല്‍കിയെന്നും ഈ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും ഒഡിംഗ പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് നഷ്ടമായ കാഴ്ച ശക്തി ആയൂര്‍വേദ ചികിത്സയിലൂടെ തന്നെയായിരുന്നു റോസ്മേരിക്ക് തിരികെ ലഭിച്ചത്. ഈ ചികിത്സയുടെ തുടര്‍ച്ചക്കായാണ് ഇത്തവണയെത്തിയത്. മൂന്നാഴ്ച മുമ്പാണ് മകള്‍ റോസ്മേരി ഒഡിംഗയുടെ ചികിത്സക്കായി കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയത്.

Recommended Video

cmsvideo
ലോകത്തെ ഏറ്റവും സുന്ദരവും ദുരൂഹവുമായ ദ്വീപിന്റെ കഥ

English summary
Former Kenyan PM says her daughter's eyesight has improved through Ayurvedic treatment in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X