Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയമോഹന്‍ തമ്പിയുടേത് കൊലപാതകം... മകന്‍ തള്ളിയിട്ടത്, ഞെട്ടിക്കും, മകന്‍ കസ്റ്റഡിയില്‍!!

തിരുവനന്തപുരം: മുന്‍ കേരള രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. കഴിഞ്ഞ ദിവസമാണ് തമ്പിയെ തിരുവനന്തപുരത്തെ മണക്കാട്ടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ അശ്വിനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്വിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. സാധാരണ മരണമായി ഒതുങ്ങേണ്ട സംഭവത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മകന്‍ തള്ളിയിട്ടപ്പോള്‍ നെറ്റിയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇതിനെ തുടര്‍ന്നുള്ള സംശയങ്ങളാണ് അശ്വിനെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം.

1

ജയമോഹന്‍ തമ്പിയുടെ തലയില്‍ വീണപ്പോള്‍ ഉണ്ടായ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. എടിഎം കാര്‍ഡ് തട്ടിയെടുത്ത ശേ,ം അച്ഛനെ മകന്‍ അടിച്ച് വീഴ്ത്തി. തമ്പി വീണുകിടന്ന സമയത്തും മകന്‍ അശ്വിന്‍ മദ്യപിച്ചു എന്നും സൂചനയുണ്ട്. 64കാരനായ ജയമോഹന്‍ തമ്പി ആലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ ദിവസമാണ് ജയമോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീടിന് മുകളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ നടത്തിയ പരിശോധനയിലാണ് തമ്പിയെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് ശേഷം ജയമോഹനൊപ്പം താമസിച്ചിരുന്ന മകന്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെറ്റിയിലെ മുറിവാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. ഇതോടെ പോലീസ് അശ്വിനെ ചോദ്യം ചെയ്യുകയാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫോര്‍ട്ട് പോലീസെത്തിയാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മണക്കാട് മുക്കോലക്കല്‍ ദേവി ക്ഷേത്രത്തിന് സമീപത്താണ് തമ്പി താമസിച്ചിരുന്നത്.

കേരളത്തിന് വേണ്ടി 1979-82 കാലഘട്ടത്തിലാണ് തമ്പി കളിച്ചിരുന്നത്. 114 റണ്‍സും നേടിയിരുന്നു. മൂന്ന് വര്‍ഷം അണ്ടര്‍ 22 തലത്തിലും കേരളത്തിന് വേണ്ടി കളിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു തമ്പി. ജൂനിയര്‍ തലത്തിലും സംസ്ഥാനത്തിന് വേണ്ടി മികച്ചപ്രകടനം നടത്തിയിട്ടുണ്ട്. എസ്ബിടിയില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ ജയമോഹന്‍ ബാങ്ക് ടീമിന് വേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുണ്ട്. എസ്ബിടി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+