നടത്തിയത് ജനകീയമായ ഇടപെടലുകള്‍; കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസ് എസ് സിരിജഗന് അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് സിരിജഗന് അന്തരിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 74 വയസായിരുന്നു. കൊല്ലം മയ്യനാട് സ്വദേശിയാണ്.
സംസ്ഥാനം നേരിടുന്ന തെരുവുനായ പ്രശ്നത്തില്‍ ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. തെരുവു നായയുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ അടക്കം വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാനും നഷ്ടപരിഹാരം അപേക്ഷകള്‍ പരിഗണിക്കാനുമായി ജസ്റ്റിസ് എസ് സിരിജഗന്റെ നേതൃത്വത്തില്‍ 2016 ല്‍ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയമിച്ചത്. സമിതിയുടെ ഇടപെടലിനു പിന്നാലെ കോടിക്കണക്കിന് രൂപയാണ് ഇരകള്‍ക്ക് നഷ്ടപരിഹാരമായി ശുപാര്‍ശ ചെയ്തത്.

കേരള ഹൈക്കോടതിയില്‍ 2005 മുതല്‍ 2014 വരെ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിലെ പഠനത്തിനു ശേഷം കൊച്ചിയിലാണ് നിയമത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. കൊച്ചി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയും. ജനകീയമായ ഒരുപാട് വിഷയങ്ങളില്‍ വളരെ സജീവമായി ഇടപെട്ടിരുന്ന ന്യായാധിപനായിരുന്നു ജസ്റ്റിസ് സിരിജഗന്. തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അടക്കമുള്ള വിഷയങ്ങളിലും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന അനുദിന പ്രശ്നങ്ങളിലും സ്വമേധയാ ഇടപെടല്‍ നടത്തിയിരുന്ന ന്യായാധിപന് എന്ന നിലയില്‍ ആയിരിക്കും അദ്ദേഹം സ്മരിക്കപ്പെടുക.
ജനപ്രീതി നേടിയ ഒരുപാട് ഇടപെടലുകള്‍ നടത്തിയ ജഡ്ജിയാണ് എസ് സിരിജഗന്. 2014 വിരമിച്ച ശേഷവും അദ്ദേഹം പ്രവര്‍ത്തന നിരതനായിരുന്നു. കൊച്ചിയിലുള്ള നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ വൈസ് ചാന്‍സലറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശബരിമലയിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഹൈക്കോടതി നിയമിച്ച ഉന്നത അധികാര സമിതിയുടെ അധ്യക്ഷനായിരുന്നു.
സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിരവധി ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കൊച്ചി കടവന്ത്രയില്‍ ആണ് ജസ്റ്റിസ് സിരിജഗന് താമസിക്കുന്നത്. ഇപ്പോള്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആറു മണിയോടു കൂടി മൃതദേഹം കടവന്ത്രയിലെ ഫ്ളാറ്റില്‍ എത്തിച്ച് പൊതുദര്‍ശനം നടത്തും. അതിനുശേഷം വൈകിട്ട് നാലു മണിയോടുകൂടിയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. സംസ്കാരത്തിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications