Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ കേരള രഞ്ജി ട്രോഫി താരം എം സുരേഷ് കുമാർ അന്തരിച്ചു

ആലപ്പുഴ: മുൻ കേരള രഞ്ജി ട്രോഫി താരം എം സുരേഷ് കുമാർ അന്തരിച്ചു. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു ആലപ്പുഴ സ്വദേശിയായ എം സുരേഷ് കുമാര്‍. മികച്ച ഓഫ് സ്പിന്നറായി പേരെടുത്ത സുരേഷ് കുമാര്‍ 1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു.

മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്‌ക്കെതിരേയും സുരേഷ് കുമാര്‍ യൂത്ത് ടെസ്റ്റും ഏകദിനവും കളിച്ചിട്ടുണ്ട്. ബോളറായി തിളങ്ങുമ്പോള്‍ തന്നെ ഒട്ടേറ മത്സരങ്ങളില്‍ കേരളത്തിനായി ബാറ്റ് കൊണ്ടും അദ്ദേഹം മികച്ച പ്രകടനങ്ങല്‍ കാഴ്ചവെച്ചിട്ടുണ്ട്. 1994-95 രഞ്ജി സീസണില്‍ തമിഴ്‌നാടിനെ ആദ്യമായി കീഴടക്കിയ മത്സരത്തില്‍ 12 വിക്കറ്റുകളുമായി കേരളത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായതും സുരേഷ് കുമാറിന്‍റെ പ്രകടനമായിരുന്നു.

 zsurew-

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി 196 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 12 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറികളുമടക്കം 1657 റണ്‍സും സ്വന്തം പേരില്‍ കുറിച്ചു. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+