ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം; പൊലീസ് പീഡിപ്പിച്ച് കുറ്റംസമ്മതിപ്പിച്ചു, ആരോപണവുമായി മുന്‍ മേയര്‍
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധവുമായെത്തിയ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മേയര്‍ ടോണി ചെമ്മിണി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് പീഡിപ്പിച്ചെന്നാണ് ടോണി ചെമ്മിണിയുടെ ആരോപണം.
കുറ്റം സമ്മതിപ്പിക്കാന്‍ സിപിഎം പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും. ഒരു മന്ത്രി നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവെന്നും ടോണി ചെമ്മിണി ആരോപിച്ചു. ഐഎന്‍ടിയുസി വൈറ്റില ഓട്ടോ സ്റ്റാന്‍ഡ് കണ്‍വീനറും കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സോണി ജോസഫിന്റെ ഭര്‍ത്താവുമാണ് പി.ജി.ജോസഫ്. സംഭവത്തില്‍ ആദ്യം അറസ്റ്റിലായതും ഇദ്ദേഹമാണ്.

150 രൂപക്കുള്‍പ്പെടെ പെട്രോള്‍ അടിച്ച്‌കൊണ്ടിരുന്ന ജോജു ഇപ്പോള്‍ 100 രൂപക്കല്ലെ പെട്രോള്‍ അടിക്കുന്നത്. അത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം കൊണ്ടാണ്, സമരത്തിന്റെ ആനുകൂല്യം ജോജുപോലും പറ്റുന്നുണ്ട്. പിന്നെന്താണ് അദ്ദേഹത്തിന് മാപ്പ് പറയാന്‍ മടിയെന്നും ഷിയാസ് ചോദിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു. സമരത്തിലെ അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി ജോജുവാണെന്നും പൊലീസും ഇടതുനേതാക്കളും നടത്തിയ ഗൂഢാലോചന വൈകാതെ പുറത്തു കൊണ്ടുവരുമെന്നുംകോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മിണിയുള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്നലെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 3,75,000 രൂപ വീതം ഓരോരുത്തരും കെട്ടിവെയ്ക്കണമെന്നും കൂടാതെ 50,000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. ടോണിക്ക് പുറമെ മനു ജേക്കബ്, ജോസ് മാളികക്കല്‍, ജര്‍ജസ്സ്, ജോസഫ് എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്.

ഏകദേശം ഒന്നേകാല്‍ കോടിരൂപയാണ് ജോജുവിന്റെ കാറിന്റെ വില ഇതിന്റെ 50 ശതമാനം പിഴയടക്കണമെന്ന് ജോജുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. വാഹനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ചാല്‍ മതിയെന്നാണ് കോടതി പറഞ്ഞത്. വാഹനം തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കെതിരെയും റോഡ് ഉപരോധത്തില്‍ 30 പേര്‍ക്കെതിരെയുമാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ മരട് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നവംബര്‍ ഒന്നിന് നടന്ന കോണ്‍ഗ്രസിന്റെ ചക്ര സ്തംഭന സമരത്തിനിടെ ജോജു ജോര്‍ജ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ചെന്ന് പറഞ്ഞാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിനെതിരെ മരട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി വിശദമായി അന്വേഷിക്കണമെന്നും അതിന് ശേഷം മാത്രമേ ജോജുവിനെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ പ്രവര്‍ത്തകര്‍ ജോജുവിനെതിരെ രംഗത്തെത്തിയത്.

ജോജുവിനെതിരെയുള്ള വ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ സിനിമ ചിത്രീകരണം നടത്തുന്ന ഇടങ്ങളിലേക്കും പ്രതിഷേധവുമായിയെത്തിയിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും രംഗത്തെത്തുകായിരുന്നു. സിനിമാ വ്യവസായത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സിനിമയെ തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കെപിസിസി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ അറിയിച്ചു.
Recommended Video

സിനിമ ചിത്രീകരണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുന്നുവെന്ന് മുകേഷ് എംഎല്‍എ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു. ജോജു പ്രതിഷേധിച്ചത് ഒരു പൗരനെന്ന നിലയില്‍ മാത്രമാണെന്നും ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചുവെന്നും യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നും മുകേഷ് എംഎല്‍എ സഭയില്‍ പറഞ്ഞിരുന്നു. ഈ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണെന്നും മുകേഷ് എംഎല്‍എ പറഞ്ഞു.












Click it and Unblock the Notifications