• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രബോധമില്ലാതെ വിളിച്ചുപറയരുത്.. നെഹ്‌റുവിന്റെ ആ തീരുമാനം ഗാന്ധി പറഞ്ഞിട്ട്; സുധാകരനെതിരെ മുല്ലപ്പള്ളി

Google Oneindia Malayalam News

കോഴിക്കോട്: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നെഹ്‌റു വിരുദ്ധ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചരിത്ര ബോധവും വീക്ഷണവുമില്ലാത്ത നിലപാട് കോണ്‍ഗ്രസ് തള്ളിപ്പറയണം എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു മതേതരവാദിയായത് കൊണ്ടാണ് ഹിന്ദുരാഷ്ട്രവാദികള്‍ ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുന്നത്. അക്കാര്യം തലപ്പത്തുള്ള നേതാവ് മറക്കാന്‍ പാടില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 1947 ലെ ഇടക്കാല ദേശീയ സര്‍ക്കാരില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയായി ഉള്‍പ്പെടുത്തിയ സാഹചര്യവും മുല്ലപ്പള്ളി വിശദീകരിച്ചു.

1

മഹാത്മാ ഗാന്ധിയുടെ അഭിപ്രായം കൂടി മാനിച്ചാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇക്കാര്യം ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയായി ഉള്‍പ്പെടുത്തിയതിനെയാണ് നെഹ്റു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായി സന്ധി ചെയ്തു എന്ന് സുധാകരന്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മഹാത്മാ ഗാന്ധിയുടെ അഭിപ്രായം കൂടി കേള്‍ക്കുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ചെയ്തത്.

'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!

2

കോണ്‍ഗ്രസ് വിമര്‍ശകരായ ഡോ. ബി ആര്‍ അംബേദ്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ഗാന്ധിയുടെ അഭിപ്രായം മാനിച്ചാണ്. മാത്രമല്ല മന്ത്രിസഭയില്‍ ചേരുന്നതിന് മുമ്പ് 1946-ല്‍ ശ്യാമപ്രസാദ് മുഖര്‍ജി ഹിന്ദുമഹാസഭയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അല്ലാതെ വര്‍ഗീയ ശക്തികളോട് സന്ധി ചെയ്യുകയല്ല ഉണ്ടായത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്

3

തന്റെ വര്‍ഗീയ നിലപാട് താല്‍ക്കാലികമായെങ്കിലും മാറ്റി വെച്ച് നെഹ്റുവിന്റെ മതേതര നിലപാട് അംഗീകരിക്കുകയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി ചെയ്തത്. പിന്നീട് മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ ആര്‍ എസ് എസിനെ നെഹ്റു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ആ നിലപാടിനെയും അംഗീകരിക്കുകയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.

ശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞുശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

4

ആര്‍ എസ് എസിനെ നിരോധിച്ചപ്പോഴും ഗാന്ധിവധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹിന്ദു മഹാസഭയെ കുറ്റപ്പെടുത്തിയപ്പോഴും ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രിസഭയില്‍ തുടര്‍ന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ നോക്കുമ്പോള്‍ ആരാണ് നിലപാടില്‍ സന്ധിചെയ്തത് എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കെങ്കിലും സംശയമുണ്ടാവേണ്ട കാര്യമില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

5

കെ സുധാകരന്റെ ശിശുദിന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ആണ് വിവാദമായത്. നെഹ്‌റു വര്‍ഗീയകക്ഷികളോട് പോലും സന്ധി ചെയ്തത ആളാണ് എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് പരാമര്‍ശം വിവാദമായതോടെ വാക്കുപിഴ സംഭവിച്ചതാണ് എന്ന വിശദീകരണവുമായി കെ സുധാകരന്‍ രംഗത്തെത്തുകയായിരുന്നു.

English summary
Former KPCC President Mullapally Ramachandran slams K Sudhakaran's controversial anti-Nehru remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X