കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപക്ഷ ആശയങ്ങളുടെ ചരമഗീതമാണ് രചിക്കപ്പെട്ടത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട് : ഇടതുപക്ഷ പ്രസ്ഥാനത്തിന് സംഭവിച്ച ആശയ പാപ്പരത്തത്തിന്റെയും രാഷ്ട്രീയ അടിമത്തതിന്റേയും വേദിയായി മാറിയെന്നതാണ് കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് എല്ലാ അര്‍ഥത്തിലും വ്യക്തമാക്കുന്നതെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മൂന്നാം വട്ടം ജനറല്‍ സെക്രട്ടറിയായി ഏകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി പിണറായി വിജയനെന്ന പാര്‍ട്ടി സര്‍വാധിപതിയുടെ മുന്നില്‍ തല കുനിച്ച് നിന്ന് പദവി ഏല്‍ക്കുന്‌പോള്‍ രാഷ്ട്രിയ മനസ്സുകള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത് സി പി എം എന്നാല്‍ പിണറായി വിജയന്‍ തന്നെ എന്നതാണ് .

ജാസ്മിന് എങ്ങനെ പെരുമാറണമെന്നോ പ്രതികരിക്കണമെന്നോ അറിയില്ല; അതിന് കാരണവുമുണ്ട്, വൈറല്‍ കുറിപ്പ്ജാസ്മിന് എങ്ങനെ പെരുമാറണമെന്നോ പ്രതികരിക്കണമെന്നോ അറിയില്ല; അതിന് കാരണവുമുണ്ട്, വൈറല്‍ കുറിപ്പ്

ഉദ്ഘാടന സമ്മേളനം മുതല്‍ സമാപന സമ്മേളനം വരെ മുഴുനീളം കണ്ടത് പാര്‍ട്ടിയില്‍ നില നില്‍കുന്ന അടിമ-ഉടമ ബന്ധം മാത്രമാണ്. പ്രധിനിധികളെല്ലാം സ്തുതി പാഠക സംഘമായി ചുരുങ്ങി. സീതാറാം യെച്ചൂരി മുതല്‍ കെ.വി.തോമസ് വരെ വേദിയില്‍ വെച്ചു നടത്തിയത് പിണറായിക്കു വേണ്ടിയുള്ള വാഴ്ത്ത് പാട്ടൂകള്‍ മാത്രമാണ്.

mullappally

രാജാവിന് ഒരിക്കലും തെറ്റു പറ്റില്ല എന്ന രാജ വാഴ്ചക്കാലത്തെ പൊള്ളയായ രാജഭക്തിയുടെ ഓര്‍മപ്പെടുത്തലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടത്. ബിംബവല്‍കരണത്തിന്റെ സമ്മോഹന ദിനരാത്രങ്ങള്‍ എന്നതല്ലാതെ അഞ്ചു ദിവസമായി നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസില്‍ മറ്റൊന്നുമുണ്ടായിട്ടില്ല. മാമാങ്കമായി കൊണ്ടാടിയ പാര്‍ട്ടി കോണ്‍ഗ്രസെന്ന ദേശീയ സമ്മേളനത്തില്‍ ഇടത് പക്ഷ ആശയങ്ങളുടെ ചരമഗീതമാണ് രചിക്കപ്പെട്ടത്. ഉദ്ഘാടന സമ്മേളനത്തിലെ പിണറായിയുടെ ദീര്‍ഘമേറിയ സ്വാഗത ഭാഷണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നെറേറ്റിവ് സെറ്റ് ചെയ്തതാണ് .

എന്താണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബാക്കി പത്രം? കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തടങ്കല്‍ പാളയത്തില്‍ നിന്ന് സിപിഎംഇനിയും മോചിതമായിട്ടില്ല എന്നു മാത്രമാണ് ഇതിനുത്തരം. കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന ഹിന്ദു ഫാസിസ്റ്റുകളുടെ സ്വപ്നം തന്നെയാണ് കപട ഇടതുപക്ഷമായ സിപിഎമ്മിന്റെയും സ്വപ്നമെന്ന് കണ്ണൂര്‍ സമ്മേളനം പകല്‍ പോലെ വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഫാസിസത്തിനെതിരെ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു ബദല്‍ സംവിധാനത്തേ കുറിച്ചു ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ് .

കേരളമെന്ന കൊച്ചു സംസ്ഥാനത്ത് മാത്രം നില നില്ക്കുന്ന ഒരു ചെറിയ പ്രസ്ഥാനമാണ് സിപിഎം. എന്നാല്‍ ഇക്കാര്യം അവര്‍ ഇനിയും തിരിച്ചറിയുന്നില്ലെന്നതാണ് ഖേദകരം. ഇന്ത്യാ രാജ്യത്ത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒന്നര ശതമാനം മാത്രമുള്ള സിപിഎം ലോക്‌സഭയില്‍ അവരുടെ ശക്തി മൂന്നംഗങ്ങള്‍ മാത്രമായി ചുരുങ്ങിയത് മറക്കരുത്. പ്രതിസന്ധികാലത്തും പോള്‍ ചെയ്ത വോട്ടിന്റെ 24 ശതമാനം നേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇക്കാര്യങ്ങള്‍ സിപിഎം ഇടയ്‌ക്കെങ്കിലും ഓര്‍ക്കണം. ജനാധിപത്യ മതേതര ശക്തികള്‍ക്ക് ദിശാബോധവും പ്രതീക്ഷയും നല്‍കുന്ന കാര്യത്തില്‍ സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസ് പരിപൂര്‍ണ പരാജയമാണെന്നതാണ് യാഥാര്‍ഥ്യം . ഇക്കാര്യം സി പി എം തിരിച്ചറിയുന്നില്ലെങ്കിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള പൊതു സമൂഹം തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പാര്‍ട്ടി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി ചേരാനുള്ള സി പി എം ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുമെന്ന ഉറപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി പി എം സംഘപരിവാര്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. അതാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചിരുന്നു .

Recommended Video

cmsvideo
പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍, വൈറല്‍

English summary
Former KPCC president Mullappally Ramachandran against the CPM party congress held in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X