കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ പൊട്ടിത്തെറി; സുധീരന്‍ രാജിവെച്ചു, രൂക്ഷവിമർശനവുമായി ലീഗ്, കലാപം അടങ്ങാതെ ഐക്യമുന്നണി

  • By Desk
Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസ്സിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് മുന്നണിക്ക് പുറത്തുള്ള കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തിന് നല്‍കിയത് കോണ്‍ഗ്രസ്സില്‍ വന്‍കാലാപങ്ങള്‍ക്കായിരുന്നു തുടക്കമിട്ടത്. വിടി ബല്‍റാം, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ നേതാക്കള്‍ രജ്യസഭാ സീറ്റ് മാണിയുടെ പാര്‍ട്ടിക്ക് വിട്ടുകൊടുത്ത തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയിരുന്നത്.

<strong>സൗജന്യമായി ബിരിയാണി നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഡിഎംകെ അണികളുടെ ക്രൂരമര്‍ദ്ദനം-വീഡിയോ</strong>സൗജന്യമായി ബിരിയാണി നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഡിഎംകെ അണികളുടെ ക്രൂരമര്‍ദ്ദനം-വീഡിയോ

മുന്‍ കെപിസിസി പ്രസിഡന്റായ വിഎം സുധീരന് പാര്‍ട്ടിയിലെ ഏതാനും നേതാക്കള്‍ മാത്രം എടുത്ത തീരുമാനത്തില്‍ കടുത്തു അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ സുധീരന്‍ പലപ്പോഴും ആഞ്ഞടിച്ചു. എന്നാല്‍ സുധീരന്‍ അടക്കുമുള്ളവര്‍ ഉയര്‍ത്തിയ പ്രതിഷേധം നേതൃത്വം മുഖവിലയക്ക് എടുത്തിരുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കേയാണ് സുധീരന്‍ ഇപ്പോള്‍ യുഡിഎഫ് ഉന്നതാധികാര സമിധിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്.

പ്രതിഷേധം

പ്രതിഷേധം

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിലെ പ്രതിഷേധം പാര്‍ട്ടിയില്‍ കലാപമയായി ഉയര്‍ന്നുവന്നപ്പോള്‍ നേതൃത്വം ഇടപെട്ട് പാര്‍ട്ടി നേതാക്കള്‍ക്ക് പരസ്യപ്രസ്താവന പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനം എടുത്ത യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന് നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തിയ സുധീരന്‍ തന്റെ നിലപാട് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ

ഉമ്മന്‍ചാണ്ടിക്കെതിരെ

പിജെ കൂര്യനും പിസി ചാക്കോയ്ക്കും സീറ്റ് നല്‍കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി കളിച്ച തന്ത്രത്തിനൊടുവിലാണ് കോണ്‍ഗ്രസിന്റെ സീറ്റ് കേരള കോണ്‍ഗ്രസ്സിന് ലഭ്യമാക്കിയതെന്നായിരുന്നു പ്രധാന ആരോപണം. ഇതു ശരിവെച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ആയിരുന്നു സുധീരന്റെ വിമര്‍ശനങ്ങള്‍ ഏറെയും.

കടന്നാക്രമം

കടന്നാക്രമം

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ സംബന്ധിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഓരോഘട്ടത്തിലും വിഎം സുധീരന്‍ ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിക്കുന്നതാണ് കണ്ടത്. താന്‍ കെപിസിസി അദ്ധ്യക്ഷനായത് മുതല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തന്നോട് നിസഹകരണം പുലര്‍ത്തിയെന്നായിരുന്നു സുധീരന്റെ ആരോപണം.

യുഡിഎഫില്‍

യുഡിഎഫില്‍

ഉമ്മന്‍ചാണ്ടിക്ക് പുറമേ മാണിയോടുള്ള അതൃപ്തിയും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരുന്നു. യുഡിഎഫില്‍ തിരിച്ചെത്തിയതിന് ശേഷം മാണി പങ്കെടുത്ത മുന്നണി യോഗങ്ങളില്‍ നിന്ന് സുധീരന്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടേയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്.

രാജി

രാജി

ഇമെയില്‍ വഴിയാണ് യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെക്കുന്നതായി സുധീരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചത്. വ്യാഴാഴ്ച്ച രാവിലെയാണ് രാജിക്കത്ത് കൈമാറിയത്.

തനിക്ക് പകരം

തനിക്ക് പകരം

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും ഇനി യുഡിഎഫ് നേതൃയോഗത്തിലേക്ക് ഇല്ലെന്നും വ്യക്തമാക്കികൊണ്ടാണ് സുധീരന്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്. തനിക്ക് പകരം വേറോരാളെ നിശ്ചയിക്കണമെന്നും രാജിക്കത്തില്‍ സുധീരന്‍ അറിയിച്ചിട്ടുണ്ട്.

ഏത് സാഹചര്യം

ഏത് സാഹചര്യം

എന്നാല്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യത്തേക്കുറിച്ച് സുധീരന്‍ കത്തില്‍ പറയുന്നില്ല. എന്നാല്‍ മാണി പങ്കെടുക്കുന്ന മുന്നണി യോഗത്തില്‍ ഇനി പങ്കെടുക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നാണ് വിലയിരുത്തപ്പെടുന്നത്. താന്‍ ഉന്നയിച്ച് ആരോപണങ്ങളില്‍ പാര്‍ട്ടി യാതൊരുവിധ ചര്‍ച്ചകളും നടത്താത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കാം.

പാര്‍ട്ടിയും മുന്നണിയും

പാര്‍ട്ടിയും മുന്നണിയും

സുധീരന്റെ രാജി ഇതുവരെ കൈപറ്റിയിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ അറിയിച്ചത്. രാജിയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ സുധീരനും തയ്യാറായിട്ടില്ല. രാജ്യസഭാ സീറ്റ് ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങളില്‍ നിന്ന് പാര്‍ട്ടിയും മുന്നണിയും മുക്തമായിക്കൊണ്ടിരിക്കുന്നു എന്ന് കരുതിയ ഘട്ടത്തില്‍ സുധീരന്റെ രാജി കോണ്‍ഗ്രസ്സിന് വീണ്ടും തിരിച്ചടിയായി.

എംകെ മുനീര്‍

എംകെ മുനീര്‍

സുധീരന്റെ രാജിക്കെതിരെ ആദ്യപ്രതികരണം ഉണ്ടായിരിക്കുന്നത് ഘടകക്ഷിയായ ലീഗില്‍ നിന്നാണെന്നതാണ് ശ്രദ്ധേയം. യുഡിഎഫ് ഏകേപനസമിതിയില്‍ നിന്ന് രാജിവെക്കും മുമ്പ് സുധീരന്‍ ഘടകക്ഷികളുമായി ആലോചിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ പറഞ്ഞു.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തു പറഞ്ഞ് സുധീരന്‍ അച്ചടക്ക ലംഘനം നടത്തി. സുധീരന്റെ പ്രസ്താവന മുന്നണിയെ പ്രതിരോധത്തിലാക്കിയെന്നും മുനീര്‍ പറഞ്ഞു. സുധീരന്റെ രാജി മുന്നണിയിലും പാര്‍ട്ടിയിലും വരാനിരിക്കുന്ന ദിവസങ്ങളിള്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.

<strong>വൈത്തില്‍ നിന്നെത്തിയ വിമാനത്തില്‍ തീപ്പിടുത്തം; വന്‍ ദുരന്തം ഒഴിവാക്കിയത് പൈലറ്റിന്റെ ഇടപെടല്‍</strong>വൈത്തില്‍ നിന്നെത്തിയ വിമാനത്തില്‍ തീപ്പിടുത്തം; വന്‍ ദുരന്തം ഒഴിവാക്കിയത് പൈലറ്റിന്റെ ഇടപെടല്‍

English summary
former kpcc president vm sudheeran resigned from the udf committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X