വാട്സാപ്പില്‍ നഗ്ന ചിത്രങ്ങള്‍ കൈമാറി; ഏഷ്യന്‍ കമിതാക്കളെ യുഎഇ നാടുകടത്തും
റാസല്‍ഖൈമ: വാട്ട്സാപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ കൈമാറുകയും വിവാഹത്തിനു പുറത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്ത ഏഷ്യന്‍ കമിതാക്കളെ മൂന്നു മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചു. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 19കാരനായ കാമുകനും 20 വയസ്സുള്ള കാമുകിയുമാണ് കുടുങ്ങിയത്. തന്നെയല്ലാതെ മറ്റൊരാളെ വിവാഹം ചെയ്താല്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റവും 19കാരനെതിരേ കോടതി ചുമത്തിയിരുന്നു.
മകളെ യുവാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് കുട്ടിയുടെ മാതാവാണ് പോലിസിനെ സമീപിച്ചത്. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കാമുകീകാമുകന്മാരാണെന്ന് വ്യക്തമാവുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറിയിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കാമുകനെ ക്ഷണിച്ചുവരുത്തുകയായിരുന്നു.

ആദ്യം പെണ്‍കുട്ടിയാണ് സ്വന്തം നഗ്ന ചിത്രങ്ങള്‍ വാട്ട്സാപ്പ് വഴി തനിക്ക് അയച്ചുതന്നതെന്നും തന്റെ ചിത്രങ്ങള്‍ നല്കാന് പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നുവെന്നും കാമുകന് കോടതിയില്‍ പറഞ്ഞു. പിതാവിന്റെ വീട്ടില്‍ വച്ച് സൗകര്യമൊരുക്കിയത് പെണ്‍കുട്ടി തന്നെ താല്പര്യമെടുത്തായിരുന്നുവെന്നും ഇയാള്‍ അറിയിച്ചു. ആദ്യ കൂടിക്കാഴ്ചയുടെ സമയത്ത് തന്നെ പരസ്പരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മറ്റൊരു ദിവസം വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഇയാളുടെ വാദം. കാമുകിയാവട്ടെ തനിക്കെതിരായ എല്ലാ കുറ്റങ്ങളും കോടതിയില്‍ സമ്മതിക്കുകയായിരുന്നു. മൂന്നു മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ച കീഴ്ക്കോടതി വിധിക്കെതിരേ ഇരുവരും അപ്പീല്‍ നല്‍കിയെങ്കിലും മേല്‍ക്കോടതിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications